/sathyam/media/media_files/2026/01/18/sndp-nss-2026-01-18-19-06-20.jpg)
കോട്ടയം : എന്‍.എസ്.എസ് - എസ്.എന്‍.ഡി.പി ഐക്യ പ്രഖ്യാപനം അക്ഷരാര്‍ഥത്തില്‍ രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ചുവെന്നാണ് നേതാക്കളുടെ ആദ്യ പ്രതികരണങ്ങളില്‍ നിന്നുതന്നെ വ്യക്തമാകുന്നത്. പ്രത്യേകിച്ചു യു ഡി എഫ് രാഷ്ട്രീയത്തില്‍ അത് വലിയ പ്രത്യാഘാദങ്ങള്‍ സൃഷ്ടിക്കുമെന്നും ഉറപ്പാണ്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ വന്‍ വജയാഹ്ലാദ പ്രകടനം നടത്തിയ കോണ്‍ഗ്രസിനുള്ള മുന്നറിയിപ്പാണ് ഭൂരിപക്ഷ സമുദായങ്ങള്‍ ഐക്യപ്പെടേണ്ട നിലയിലേക്ക് എത്തിച്ചത്.
യോജിക്കാവുന്ന കാര്യങ്ങളില്‍ യോജിച്ചു പോകുമെന്ന എസ്.എന്‍.ഡി.പിയുടെ ക്ഷണത്തിനു എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സമ്മതം മൂളുന്നതു കോണ്‍ഗ്രസിന്റെ സോഷ്യല്‍ എന്‍ജിനിയറങ്ങില്‍ സംഭവിച്ച വന്‍ വീഴ്ചകളുടെ തെളിവാണ്.
/filters:format(webp)/sathyam/media/media_files/2026/01/18/nss-sandp-satheesan-2026-01-18-19-03-40.jpg)
വര്‍ഷങ്ങളായുള്ള ഏറ്റുമുട്ടല്‍ കൊണ്ട് എസ്.എന്‍.ഡി.പിക്കോ ഈഴവ സമുദായത്തിനോ യാതൊരു ഗുണവുമുണ്ടായിട്ടില്ല, സംവരണ വിഷയത്തിലടക്കം മുന്‍പുണ്ടായിരുന്ന തര്‍ക്കങ്ങള്‍ പ്രായോഗികമായ നേട്ടങ്ങള്‍ നല്‍കിയില്ല എന്ന വിലയിരുത്തലിലാണ് ഒന്നിച്ചു നില്‍ക്കാന്‍ എസ്.എന്‍.ഡി.പി തയാറാകുന്നത്.
മുസ്ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങളെ ഒരേ കുടക്കീഴില്‍ കൊണ്ടുപോവുക എന്നതായിരുന്നു യു.ഡി.എഫിന്റെ സോഷ്യല്‍ എന്‍ജിനീയറിങ്.
കോണ്‍ഗ്രസ് അമിതമായി നൂനപക്ഷ പ്രീണനം നടത്തിയപ്പോള്‍ ഭൂരിപക്ഷ സമുദായങ്ങളെ അവഗണിക്കുകയും തങ്ങള്‍ പ്രസക്തരല്ല എന്ന നിലയിലേക്കു കാര്യങ്ങള്‍ പോകുമെന്ന ആശങ്ക ഭൂരിപക്ഷ സമുദായ നേതാക്കള്‍ക്കുണ്ടായി.
/filters:format(webp)/sathyam/media/media_files/2026/01/17/g-sukumaran-nair-and-vellappally-natesan-2026-01-17-23-43-20.jpg)
ഇതാണ് വലിയ കൂടിയാലോചനകള്‍ ഇല്ലാതെ തന്നെ എസ്.എന്‍.ഡി.പിയുടെ ക്ഷണം സ്വീകരിക്കാന്‍ എസ്.എസ്.എസ് തയാറായത്. ഇതോടെ ഭൂരിപക്ഷ സമുദായ ഐക്യം കേരള രാഷ്ട്രീയത്തിന്റെ പുതിയ ദിശാസൂചിക ആയി മാറിയേക്കാം.
മലപ്പുറം ജില്ലയില്‍ ഒഴിച്ചു മറ്റെല്ലാ മണ്ഡലങ്ങളും ഭൂരിപക്ഷ വോട്ടുകള്‍ കൂടുതല്‍ ഉള്ളവയാണ്. ക്രൈസ്തവ ഭൂരിപക്ഷ മേഖലകളായി അറിയപ്പെടുന്ന തൃശൂരും കോട്ടയത്തും അടക്കം എല്ലായിടത്തും ഇതാണു സ്ഥിതി.
എന്നാല്‍, തദ്ദേശ തെരഞ്ഞെടുപ്പ് വിജയത്തോടെ ന്യൂനപക്ഷങ്ങളാണ് യൂ.ഡി.എഫിനെ വിജയിപ്പിച്ചതെന്നു വ്യാപക പ്രചാരണവും ഉണ്ടായി.
ഇതോടൊപ്പം എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറിയെ അദ്ദേഹത്തിന്റെ പ്രായം പോലും മറന്നു വര്‍ഗീയ വാദിയായി ചിത്രീകരിക്കാന്‍ കോണ്‍ഗ്രസില്‍ നിന്നു ശ്രമം ഉണ്ടായി.
സര്‍ക്കാരിന്റെ അയ്യപ്പ സംഗമത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ ജി. സുകുമാരന്‍ നായരുടെ കുടുംബത്തെ പോലും കോണ്‍ഗ്രസിന്റെ സൈബര്‍ സംഘങ്ങള്‍ കടന്നാക്രമണം നടത്തി.
/filters:format(webp)/sathyam/media/media_files/2024/12/10/Hw3ux045QvrBJm1aoGb8.jpg)
അണികളുടെ പ്രവണത നേതൃത്വം ഫലപ്രദമായി തടഞ്ഞതുമില്ല. സംഘടനാ തലത്തില്‍ കോണ്‍ഗ്രസിനു സമുദായ സമവാക്യങ്ങള്‍ പാലിക്കാന്‍ കഴിയാത്തതും ഉമ്മന്‍ ചാണ്ടിയെ പോലെ പൊതു സമ്മതനായ ദേശീയ സ്വീകാര്യതയുള്ള ഒരു നേതാവില്ലാത്തും കാര്യങ്ങൾ വഷളാക്കി.
ഭൂരിപക്ഷ വിഭാഗങ്ങള്‍ ഇത്തരത്തില്‍ കൈകോര്‍ത്താല്‍ ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിലെ ചിത്രം വ്യത്യസ്തം ആവുമെന്ന് ഉറപ്പാണ്.
തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടിങ് പാറ്റേണ്‍ നിയമസഭയില്‍ അതേപടി ആവര്‍ത്തിക്കില്ലെന്ന വിലയിരുത്തലുകളാണ് രാഷ്ട്രീയ നിരീക്ഷകരുടേതായി പുറത്തേക്കു വരുന്നത്.
/filters:format(webp)/sathyam/media/media_files/2025/01/02/98SHf6TKDBhYJ230QfVq.jpg)
സുകുമാരന്‍ നായരും വെള്ളാപ്പള്ളിയും കൈകോര്‍ക്കുകയും നായാടി മുതല്‍ നസ്രാറാണി വരെയുള്ള സമുദായങ്ങള്‍ ഈ സഖ്യത്തില്‍ അണിച്ചേരുകയും ചെയ്താല്‍ തെരഞ്ഞെടുപ്പു ഫലം പ്രവാചനാതീതമാവും.
ഇത് കോണ്‍ഗ്രസിന് ആയിരിക്കും വലിയ തിരിച്ചടി സമ്മാനിക്കുക. ന്യൂനപക്ഷ മേഖലകളില്‍ വലിയ കടന്നുകയറ്റം നടത്തിക്കൊണ്ട് കോണ്‍ഗ്രസ് സംസ്ഥാന ഘടകം ആഘോഷമായി കൊണ്ടാടിയ സോഷ്യല്‍ എന്‍ജിനിയറിങ്ങ് ഇതോടെ അടപടലം പൊളിഞ്ഞു പാളീസായി.
മാത്രമല്ല , അതില്‍ പലതും ഗുണത്തെക്കാള്‍ ഏറെ ദോഷം ചെയ്യുന്നുവെന്നും തിരിച്ചറിയപ്പെട്ടിരിക്കുന്നു.
/filters:format(webp)/sathyam/media/media_files/2026/01/18/2690130-vd-satheesan-g-sukumaran-nair-vellappally-natesan-2026-01-18-19-03-40.webp)
കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വം ഇടപെട്ടു പരിഹരിച്ചില്ലെങ്കില്‍ പ്രശ്‌നം കൂടുതല്‍ ഗുരുതരം ആവും. തദ്ദേശ തെരെഞ്ഞെടുപ്പിലെ വിസ്മയിപ്പിക്കുന്ന വിജയം കണ്ട് സ്ഥാനാര്‍ഥിയാകാന്‍ ഒരുങ്ങി നില്‍ക്കുന്ന യു ഡി എഫ് നേതാക്കള്‍ക്കും ഇപ്പോള്‍ നെഞ്ചിടിപ്പു കൂടുകയാണ്.
ജനുവരി 21-ന് ചേരുന്ന എസ്.എന്‍.ഡി.പി നേതൃയോഗത്തില്‍ ഐക്യം സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും. തുടര്‍ ചര്‍ച്ചകളുടെ ഭാഗമായി ഇരു സംഘടനാ നേതാക്കളും വീണ്ടും നേരില്‍ ചര്‍ച്ച നടത്തും.
എല്ലാത്തിനും പിന്നില്‍ സിപിഎമ്മിന്‍റെ വമ്പന്‍ സോഷ്യല്‍ എന്‍ജിനിയറിങ്ങ് ഉണ്ടെന്ന യാദാര്‍ഥ്യമാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us