എസ്എന്‍ഡിപിക്ക് പെരുന്നയിലേക്ക് സ്വാഗതം, ഐക്യം കാലഘട്ടത്തിന്റെ ആവശ്യമെന്ന് ജി സുകുമാരന്‍ നായര്‍. ഹിന്ദുസമുദായത്തിലെ പ്രബല സംഘടനകളുടെ ഐക്യം സമൂഹത്തിന്റെ ശക്തിപ്പെടുത്തലിന് അനിവാര്യമെന്നും എൻഎസ്എസ്

New Update
vellappally

കോട്ടയം: എസ്എൻഡിപി–എൻഎസ്എസ് ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ജി. സുകുമാരൻ നായർ പറഞ്ഞു.

Advertisment

ഇരു സമുദായ സംഘടനകളും യോജിച്ച് പ്രവർത്തിക്കണമെന്ന വെള്ളാപ്പള്ളി നടേശൻ നടത്തിയ ആഹ്വാനത്തെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം വ്യക്തമാക്കി. കോട്ടയത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സുകുമാരൻ നായർ.

എസ്എൻഡിപിയുമായി വിവിധ വിഷയങ്ങളിൽ യോജിപ്പുണ്ടെന്നും, ഐക്യം സംബന്ധിച്ച ചർച്ചകളെ എൻഎസ്എസ് സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, എൻഎസ്എസ് മുന്നോട്ടുവയ്ക്കുന്ന അടിസ്ഥാന മൂല്യങ്ങളിൽ ഊന്നിയാകും തുടർനടപടികളെന്ന് വ്യക്തമാക്കി. രാഷ്ട്രീയ വിഷയങ്ങളിൽ എൻഎസ്എസിന്റെ നിലപാട് സമദൂരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തെരഞ്ഞെടുപ്പ് കഴിഞ്ഞാലും ഐക്യം തുടരുമെന്നും, വ്യക്തികൾക്ക് തങ്ങളുടെ താത്പര്യമനുസരിച്ച് വോട്ട് ചെയ്യാമെന്നും സുകുമാരൻ നായർ പറഞ്ഞു. എൻഎസ്എസ്–എസ്എൻഡിപി ഐക്യത്തിനെതിരായ വിമർശനങ്ങൾ തള്ളിക്കളയുന്നതായും, എസ്എൻഡിപിയെ പെരുന്നയിലേക്ക് സ്വാഗതം ചെയ്യുന്നതായും അദ്ദേഹം അറിയിച്ചു.

Advertisment