/sathyam/media/media_files/2025/11/26/1001434487-2025-11-26-12-55-22.jpg)
കോട്ടയം: കാര്യം കാണാൻ മാത്രം സമുദായ നേതാക്കളുടെ വീട്ടുപടിക്കലെത്തുന്ന മുന്നണി നേതാക്കൾ തെരഞ്ഞെടുപ്പ് വന്നപ്പോൾ സമുദായത്തെ അപ്പാടെ അകറ്റിനിർത്തിയത് അംഗീകരിക്കാനാവില്ലെന്നു എസ്.എൻ.ഡി.പി.
ഈ അവഗണനയ്ക്ക് മൂന്ന് മുന്നണികളും കനത്ത വില കൊടുക്കേണ്ടി വരുമെന്നും സമുദായത്തിന്റെ ശക്തിയെന്തെന്ന് രാഷ്ട്രീയത്തിലെ പിന്തിരിപ്പൻമാരായ നേതാക്കൾക്ക് മനസിലാക്കി കൊടുക്കുമെന്നും നേതാക്കൾ പറഞ്ഞത് ജില്ലയിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നു പറഞ്ഞത് എൻഡിഎയ്ക്ക് തിരിച്ചടിയാകുമെന്നു ആശങ്ക.
സിറ്റിങ് സീറ്റുപോലും ബി.ഡി.ജെ.എസിന് നൽകില്ലെന്ന നിലപാട് ജില്ലയിൽ ബി.ജെ.പി സ്വീകരിച്ചു.
ഇതോടെ ബി.ഡി.ജെ.എസിൻ്റെ പിന്തുണ കൊണ്ടു മാത്രം എൻഡിഎയ്ക്ക് ഭരണം കിട്ടിയ പള്ളിക്കത്തോട്ടിൽ ഉൾപ്പടെ ഒറ്റയ്ക് മത്സരിക്കാൻ ബി.ഡി.ജെ.എസ് നിർബന്ധിതരായി.
ചങ്ങനാശേരിയിലും പാലായിലും സമാന അവഗണന നേരിട്ടു.
പാലാ നഗരസഭാ തെരഞ്ഞെടുപ്പിൽ സമുദായാംഗങ്ങളെ പരിപൂർണമായും മൂന്നണികൾ അവഗണിച്ചുവെന്ന പ്രതിഷേധമുയർത്തിയാണ് എസ്.എൻ.ഡി.പി. യോഗം മീനച്ചിൽ യൂണിയനും പാലാ നഗരപരിധിയിലെ രണ്ട് എസ്.എൻ.ഡി.പി. ശാഖാകളും ഇപ്പോൾ രംഗത്തു വന്നത്.
പാലാ നഗരസഭയിലെ 26 വാർഡുകളിലേക്കുള്ള സ്‌ഥാനാർത്ഥികളെ നിർണയിച്ചപ്പോൾ ഈഴവ സമുദായത്തിൽപ്പെട്ട ഒരാളെപ്പോലും ഉൾക്കൊള്ളിക്കാതെ ഇടതു - മുന്നണികളും എൻ.ഡി.എയും കടുത്ത അവഗണന കാട്ടുകയായിരുന്നുവെന്ന് മീനച്ചിൽ
യൂണിയൻ നേതാക്കളും പാലാ ടൗൺ, പാലാ തെക്കേക്കര ശാഖാ ഭാരവാഹികളും കുറ്റപ്പെടുത്തി.
ഇപ്പോഴും അയിത്തവും അവഗണനയും വച്ചുപുലർത്തുന്ന വരാണ് മൂന്നു മുന്നണിയിലെയും ചില നേതാക്കളെന്ന് യോഗം കുറ്റപ്പെടുത്തുമ്പോൾ അത് ലക്ഷ്യം വെക്കുന്നത് ബി.ജെ.പിയെയാണെന്ന് എറെക്കുറേ വ്യക്തമാണ്.
സമുദായത്തിൻ്റെ ശക്തി തെളിയിക്കാൻ എസ്.എൻ.ഡി.പി അട്ടിമറികൾ നടത്തുമോ എന്നാണ് മുന്നണികൾക്ക് ആശങ്ക
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us