കൊച്ചി: കേരളത്തില്‍ ആദ്യമായി സ്നീക്കര്‍ ഫെസ്റ്റിവല്‍ ഒരുക്കി ഫോറം കൊച്ചി. നവംബര്‍ 26 മുതല്‍ ഡിസംബര്‍ 8 വരെ നടക്കുന്ന സ്നീക്കര്‍ ഫെസ്റ്റില്‍ പ്രമുഖ ബ്രാന്‍ഡുകളുടെ ഏറ്റവും പുതിയ മോഡലുകള്‍ അണിനിരത്തും.
സ്നീക്കറുകള്‍ വില്‍ക്കാനും വാങ്ങാനും ഇഷ്ടാനുസരണം ടാറ്റൂ ചെയ്യാനും ഫെസ്റ്റില്‍ സൗകര്യമുണ്ടാകും. നവംബര്‍ 30ന് ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 20 പേര്‍ക്ക് ലൈവ് പെര്‍ഫോമന്‍സില്‍ പങ്കെടുത്ത് സമ്മാനങ്ങള്‍ നേടാന്‍ അവസരം ലഭിക്കും.
ഡിസംബര്‍ ഒന്നിന് വൈകീട്ട് ഏഴ് മണിക്ക് ലൈവ് സ്നീക്കര്‍ ലേലം നടക്കും. 6 മണി മുതല്‍ ഇമ്പാച്ചിയുടെയും ഇന്ദുലേഖ വാര്യരുടെയും റാപ്പ്. ഡിസംബര്‍ 2ന് ആദ്യ 15 പേര്‍ക്ക് സ്നീക്കര്‍ എക്സ്ചേഞ്ചിന് സൗകര്യമുണ്ടാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് 7593067639 എന്ന നമ്പറില്‍ ബന്ധപ്പെടണം.