കണ്ണൂരിൽ പോക്സോ കേസിൽ യുവതി അറസ്റ്റിൽ

സിപിഐ നേതാവായ കോമത്ത് മുരളിയെ ആക്രമിച്ച കേസിലും സ്നേഹ പ്രതിയാണ്. 

New Update
sneha Untitled0pla

കണ്ണൂര്‍: തളിപ്പറമ്പില്‍ 12 കാരിയെ പീഡിപ്പിച്ചെ 23 കാരി അറസ്റ്റിൽ. പുളിമ്പറമ്പ് സ്വദേശിനി സ്നേഹ മെർലിൻ ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് പീഡനം നടന്നത്. 

Advertisment

അതിജീവിതയായ പെൺകുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ അധ്യാപകർ രക്ഷിതാക്കളെ വിവരം അറിയിച്ചിരുന്നു. തുടർന്ന് ചൈൽഡ് ലൈൻ അധികൃതർ കുട്ടിക്ക് കൗൺസിലിംഗ് നൽകി.


 ഇതിലാണ് പീഡന വിവരം പുറത്തുവന്നത്. പിന്നാലെ വിവരം പോലീസിന് കൈമാറുകയും കേസെടുക്കുകയുമായിരുന്നു. കഴി‌ഞ്ഞ ഫെബ്രുവരിയിലാണ് കേസിന് ആസ്‌പദമായ സംഭവം നടന്നതെന്നാണ് വിവരം. 

12 കാരിക്ക് 23 കാരി സ്വര്‍ണ ബ്രേസ്‍ലേറ്റ് വാങ്ങി നല്‍കിയിരുന്നു. അങ്ങനെയാണ് പല തവണയായി പീഡിപ്പിക്കപ്പെട്ടത്. സിപിഐ നേതാവായ കോമത്ത് മുരളിയെ ആക്രമിച്ച കേസിലും സ്നേഹ പ്രതിയാണ്. 

Advertisment