/sathyam/media/media_files/2025/12/14/snow-fog-2025-12-14-23-01-35.jpg)
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് ക​ന​ത്ത പു​ക​മ​ഞ്ഞ്. കാ​ഴ്ച​പ​രി​ധി പൂ​ജ്യം ആ​യ​തോ​ടെ റോ​ഡ് വ്യോ​മ ഗ​താ​ഗ​തം താ​റു​മാ​റാ​യി.
ഡ​ൽ​ഹി​യി​ൽ നി​ല​വി​ലെ വാ​യു ഗു​ണ​നി​ല​വാ​ര​തോ​ത് ഗു​രു​ത​ര അ​വ​സ്ഥ​യി​ലാ​ണ്.
ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ മാ​ത്രം എ​യ​ർ ഇ​ന്ത്യ​യു​ടെ 40 സ​ർ​വീ​സു​ക​ളാ​ണ് ക​ന​ത്ത പു​ക​മ​ഞ്ഞു മൂ​ലം റ​ദ്ദാ​ക്കി​യ​ത്.
150ല​ധി​കം വി​മാ​ന സ​ർ​വീ​സു​ക​ൾ വൈ​കി. നാ​ല് വി​മാ​ന​ങ്ങ​ൾ വ​ഴി​തി​രി​ച്ചു​വി​ട്ടു.
വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​ക്ക് പു​റ​പ്പെ​ടും മു​ൻ​പേ യാ​ത്ര​ക്കാ​ർ എ​യ​ർ​ലൈ​നു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഫ്ലൈ​റ്റ് സ്റ്റാ​റ്റ​സ് ഉ​റ​പ്പാ​ക്ക​ണം എ​ന്ന് വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം നി​ർ​ദ്ദേ​ശം ന​ൽ​കി.
/filters:format(webp)/sathyam/media/media_files/2025/05/04/K7gWTE3BTDKL7jYaiirf.jpg)
വി​മാ​ന​ങ്ങ​ൾ വൈ​കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ടെ​ന്ന് ഇ​ൻ​ഡി​ഗോ​യും സ്പൈ​സ് ജെ​റ്റും അ​റി​യി​ച്ചു.
താ​പ​നി​ല​യി​ൽ ഉ​ണ്ടാ​യ കു​റ​വും വാ​യു​മ​ലി​നീ​ക​ര​ണം രൂ​ക്ഷ​മാ​യ​തു​മാ​ണ് ഡ​ൽ​ഹി​യി​ൽ പു​ക​മ​ഞ്ഞ് രൂ​ക്ഷ​മാ​കാ​ൻ കാ​ര​ണ​മെ​ന്നാ​ണ് വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.
8.2 ഡി​ഗ്രി സെ​ൽ​ഷ്യ​സ് ആ​ണ് ഇ​ന്ന് ദി​ല്ലി​യി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ ഏ​റ്റ​വും കു​റ​ഞ്ഞ താ​പ​നി​ല.
ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​മാ​യി വാ​യു ഗു​ണ​നി​ല​വാ​രം ഗു​രു​ത​ര വി​ഭാ​ഗ​ത്തി​ൽ തു​ട​രു​ക​യാ​ണ്. 456 ആ​ണ് ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യ ശ​രാ​ശ​രി എ​ക്യു​ഐ. വാ​യു​മ​ലി​നീ​ക​ര​ണം രൂ​ക്ഷ​മാ​യ​തോ​ടെ നി​യ​ന്ത്ര​ണ​ങ്ങ​ളും സ​ർ​ക്കാ​ർ ക​ടു​പ്പി​ച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us