/sathyam/media/media_files/XzrLWhNK3Gar5lqOgEyQ.jpg)
തിരുവനന്തപുരം: ബിജെപിയുടെ കുറച്ച് എംഎല്‍എമാരെങ്കിലും നിയമസഭയില്‍ ഉണ്ടായിരുന്നെങ്കില്‍ ശബരിമല സ്വര്‍ണക്കൊള്ളയ്ക്ക് ഇത്രയും ധൈര്യമുണ്ടാകുമായിരുന്നോ എന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍.
ബിജെപി ഭരണത്തിലെത്തിയിരുന്നെങ്കില്‍ കേരളത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചേനെ എന്ന് ജനങ്ങള്‍ക്ക് ഇന്ന് തോന്നുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി.
''ഒരു അര ഡസന്‍ ബിജെപി എംഎല്‍എമാര്‍ ഉണ്ടായിരുന്നെങ്കില്‍ ശബരിമല കട്ടിള പൊളിക്കുമോയെന്ന് ശോഭാ ചോദിക്കുന്നു. ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട ബിജെപിയുടെ ചോദ്യങ്ങള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം മറുപടി നല്‍കിയിട്ടില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.
വിഡി സതീശനെ പോലെ എല്ലാറ്റിനും അഭിപ്രായം പറയുന്നവര്‍ എന്തിനാണ് ആന്റോ ആന്റണി ഉണ്ണികൃഷ്ണന്‍ പോറ്റിയെ സോണിയാ ഗാന്ധിയുടെ അടുത്ത് കൊണ്ടുപോയത് എന്ന ചോദ്യത്തിന് മറുപടി പറയാത്തതിനെക്കുറിച്ചും അതേപോലെ അടൂര്‍ പ്രകാശ് സോണിയാ ഗാന്ധിയുടെ വീട്ടില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ കൊണ്ടുപോയത് എന്തിനാണെന്നതിനു മറുപടി നല്‍കാത്തതിനെക്കുറിച്ചും ശോഭ സൂചിപ്പിച്ചു.
''സോണിയാ ഗാന്ധിയുടെ കൈയില്‍ എന്താണ് കെട്ടിക്കൊടുത്തത്? മാധ്യമങ്ങള്‍ കാണാത്ത സ്ഥലത്ത് വേറെ കെട്ടിയോ? പുരാവസ്തുവെന്ന നിലയില്‍ ഈ കട്ടിളപ്പാളിയിലെ സ്വര്‍ണം രാജ്യാന്തര കള്ളന്മാര്ക്ക് വിറ്റോ?'' എന്നിവയാണ് അവരുടെ ചോദ്യങ്ങള്‍.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us