/sathyam/media/media_files/2025/03/12/u5rx8w8pe76j8fs9gMl0.jpg)
തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് ബാറുകളുടെ പ്രവർത്തന സമയം വർധിപ്പിച്ച സർക്കാർ നടപടിയെ രൂക്ഷമായി വിമർശിച്ച് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. ചോദിക്കുന്നവർക്കെല്ലാം പെട്ടിക്കട പോലെ ബാർ അനുവദിക്കുന്ന നിലപാടാണ് സർക്കാരിന്റേതെന്ന് അവർ ആരോപിച്ചു.
ബാർ മുതലാളിമാരിൽ നിന്ന് പണം പിരിച്ചെടുക്കാനാണ് സമയം നീട്ടി നൽകിയതെന്നും, ടൂറിസത്തിന്റെ പേര് പറഞ്ഞ് എക്സൈസ് മന്ത്രി വിനോദസഞ്ചാരികളെ അപമാനിക്കുകയാണെന്നും അവർ കുറ്റപ്പെടുത്തി.
മദ്യനിരോധനമുള്ള ഗുജറാത്തിൽ കോടിക്കണക്കിന് വിനോദസഞ്ചാരികൾ വരുന്നത് ചൂണ്ടിക്കാട്ടിയ ശോഭ സുരേന്ദ്രൻ, ടൂറിസ്റ്റുകൾ കേരളത്തിലേക്ക് വരുന്നത് മദ്യം കഴിക്കാനല്ലെന്ന് വ്യക്തമാക്കി.
കൂടാതെ, ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അന്വേഷണം നിലച്ച മട്ടാണെന്നും ബിജെപി ഭരണത്തിൽ വന്നാൽ മാത്രമേ കുറ്റവാളികൾ അകത്താകൂ എന്നും അവർ കൂട്ടിച്ചേർത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us