Advertisment

കള്ളക്കടത്ത് സംഘത്തിലെ സ്വത്ത് വിഭജന തര്‍ക്കത്തിന്റെ ബാക്കിയാണ് ഇപ്പോള്‍ കാണുന്നത്: അന്‍വര്‍ ചെറിയ മീനല്ല. വെട്ടിപ്പും തട്ടിപ്പും നടത്തിയ അന്‍വറിന്റെ വാക്കുകള്‍ക്ക് ഇത്രയും പ്രാധാന്യം കൊടുക്കേണ്ടതാണോ എന്ന് ചിന്തിക്കേണ്ടതുണ്ടെന്ന് ശോഭാ സുരേന്ദ്രന്‍

അന്‍വറിനെതിരെ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ആവശ്യപ്പെട്ട് പാര്‍ട്ടിയും താനും പരാതി നല്‍കിയിട്ടുണ്ടെന്നും ശോഭാ സുരേന്ദ്രന്‍

New Update
sobha surendran Untitled343.jpg

കൊച്ചി : കള്ളക്കടത്ത് സംഘത്തിലെ സ്വത്ത് വിഭജന തര്‍ക്കത്തിന്റെ ബാക്കിയാണ് ഇപ്പോള്‍ കാണുന്നതെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍. അന്‍വര്‍ ചെറിയ മീനല്ല. വെട്ടിപ്പും തട്ടിപ്പും നടത്തിയ അന്‍വറിന്റെ വാക്കുകള്‍ക്ക് ഇത്രയും പ്രാധാന്യം കൊടുക്കേണ്ടതാണോ എന്ന് ചിന്തിക്കേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു. 

Advertisment

'വിഷയങ്ങളില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തണം. സത്യം പുറത്ത് വരട്ടെ. അടുത്ത തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കിട്ടാനുള്ള വലിയ വിജയം തട്ടിയെടുക്കാനാണ് ശ്രമിക്കുന്നത്. 

അന്‍വറിനെ ബിജെപി സ്വാഗതം ചെയ്യുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല. അന്‍വറിനെതിരെ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ആവശ്യപ്പെട്ട് പാര്‍ട്ടിയും താനും പരാതി നല്‍കിയിട്ടുണ്ടെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.  

Advertisment