തിരൂർ സതീശനെ സിപിഎം പണംകൊടുത്തു വാങ്ങിയെന്ന് ശോഭാ സുരേന്ദ്രന്‍, എ.സി. മൊയ്തീനുമായി സതീശന്‍ കൂടിക്കാഴ്ച നടത്തിയെന്നും ആരോപണം; നിഷേധിച്ച് മൊയ്തീന്‍, ബിജെപി നേതാക്കള്‍ നുണ പറയുന്നുവെന്നും പ്രതികരണം

തിരൂർ സതീശനെ സിപിഎം പണംകൊടുത്തു വാങ്ങിയെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍

New Update
sobha surendran tirur satheesh ac moideen

തിരുവനന്തപുരം:  തിരൂർ സതീശനെ സിപിഎം പണംകൊടുത്തു വാങ്ങിയെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. തിരൂർ സതീശന്‍ എന്തിന് നിരന്തരം സിപിഎം നേതാവ് എ സി മൊയ്തീനെ കണ്ടുവെന്നും ശോഭാ സുരേന്ദ്രൻ ചോദിച്ചു. 

Advertisment

പിണറായി പൊലീസ് മാസങ്ങളോളം ആരോപണ വിധേയരെ ചോദ്യംചെയ്തിരുന്നല്ലോ എന്നും ഇക്കാര്യം അന്വേഷിക്കാതിരിക്കാന്‍ പിണറായി വിജയന്റെ കൈ പടവലങ്ങയായിരുന്നോ എന്നും ശോഭ ചോദിച്ചു.

അതേസമയം, സതീശനെ അറിയില്ലെന്ന് മൊയ്തിന്‍ പ്രതികരിച്ചു. വീണിടത്തുകിടന്ന് ഉരുളാന്‍ ബിജെപിക്കാര്‍ക്കുള്ള കഴിവ് മറ്റാര്‍ക്കുമില്ല. ബിജെപി നേതാക്കള്‍ തുടര്‍ച്ചയായി നുണ പറയുന്നു. ജനം ഇതുകാണുന്നുണ്ടെന്നും മൊയ്തീന്‍ പറഞ്ഞു.  

Advertisment