സോഷ്യല്‍ മീഡിയയില്‍ കൂടി എന്തും വിളിച്ചു പറഞ്ഞിട്ടു കോടതിയില്‍ പോയാല്‍ ജാമ്യം കിട്ടുമെന്നു കരുതേണ്ട.. രണ്ടാം വട്ടവും രാഹുല്‍ ഈശ്വറിൻ്റെ ജാമ്യ ഹർജി തള്ളിയതോടെ കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍ക്കുള്‍പ്പടെയുള്ളവര്‍ക്കു തിരിച്ചടി. ഇരയുടെ വ്യക്തിത്വം വെളിപ്പെടുത്തല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, തുടങ്ങിയ കുറ്റങ്ങാളാണ് ഇവര്‍ക്കുമേല്‍ പോലീസ് ചുമത്തിയിരിക്കുന്നത്

ചാനല്‍ ചര്‍ച്ചകളിലും തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌മോഫമിലൂടെയായിരുന്നു രാഹുല്‍ അധിക്ഷേപം നടത്തിയത്. പുരുഷന്‍മാര്‍ക്കു നീതിയെന്നു ചൂണ്ടിക്കാട്ടി രാഹുല്‍ ഈശ്വര്‍ നടത്തിയത് ഇരയെ വേട്ടക്കാര്‍ക്ക് ഇട്ടുകൊടുക്കുന്നതിനു തുല്യമായ നടപടിയായിരുന്നു.

New Update
rahul eswar sandeep warrier
Listen to this article
0.75x1x1.5x
00:00/ 00:00

കോട്ടയം: സോഷ്യല്‍ മീഡിയയില്‍ കൂടി എന്തും വിളിച്ചു പറഞ്ഞിട്ടു കോടതിയില്‍ പോയാല്‍ ജാമ്യം കിട്ടുമെന്നു കരുതേണ്ട.. രണ്ടാം വട്ടവും രാഹുല്‍ ഈശ്വറിന്റെ വാദം തള്ളിയതോടെ കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍ക്കുള്‍പ്പടെയുള്ളവര്‍ക്കു തിരിച്ചടി. 

Advertisment

ഇരയുടെ വ്യക്തിത്വം വെളിപ്പെടുത്തല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, തുടങ്ങിയ കുറ്റങ്ങാളാണ് ഇവര്‍ക്കുമേല്‍ പോലീസ് ചുമത്തിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ കൂടെ ആരെയും എന്തും പറയാമെന്ന ധാരണയ്ക്കു കൂടിയാണു കോടതി തടയിട്ടിരിക്കുന്നത്. 


ചാനല്‍ ചര്‍ച്ചകളിലും തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌മോഫമിലൂടെയായിരുന്നു രാഹുല്‍ അധിക്ഷേപം നടത്തിയത്. പുരുഷന്‍മാര്‍ക്കു നീതിയെന്നു ചൂണ്ടിക്കാട്ടി രാഹുല്‍ ഈശ്വര്‍ നടത്തിയത് ഇരയെ വേട്ടക്കാര്‍ക്ക് ഇട്ടുകൊടുക്കുന്നതിനു തുല്യമായ നടപടിയായിരുന്നു.

മാസം ഒന്നിനു വൈകീട്ടാണു രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ അതിജീവിതയെ അധിക്ഷേപിച്ച് വീഡിയോ ചെയ്ത കേസില്‍ രാഹുലിനെ കസ്റ്റഡിയിലെടുത്തത്. 


രാത്രിയോടെ രാഹുല്‍ ഈശ്വറിന്റെ അറസ്റ്റു രേഖപ്പെടുത്തുകയായിരുന്നു. അറസ്റ്റിലായ രാഹുലിനെ കഴിഞ്ഞ ദിവസം കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. ജയിലില്‍ നിരാഹാര സമരത്തിലാണു രാഹുല്‍.


ഇതിനെതിരെയാണ് രാഹുല്‍ ഈശ്വര്‍ സെഷന്‍സ് കോടതിയെ സമീപിച്ചത്. കോടതി കൃത്യമായ തെളിവുകള്‍ പരിശോധില്ലെന്നും വീഡിയോ കാണാതെയാണു ജാമ്യം നിഷേധിച്ചതെന്നുമായിരുന്നു രാഹുല്‍ ഈശ്വറിന്റെ വാദം. 

എന്നാല്‍ രാഹുല്‍ ഈശ്വറിന്റെ ഈ വാദം തള്ളിക്കൊണ്ട് തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയും ജാമ്യാപേക്ഷ തള്ളുകയായിരുന്നു.

രണ്ടു ദിവസത്തേക്ക്, നാളെ വൈകിട്ട് അഞ്ചു വരെ പോലീസ് കസ്റ്റഡിയില്‍ വിടുകയും ചെയ്തു. ഗൂഢാലോചനയുണ്ടോ എന്ന് അന്വേഷിക്കണമെന്നും രാഹുലിന്റെ ഓഫിസില്‍ പരിശോധന നടത്തണമെന്നും പോലീസ് ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിച്ചാണു കോടതി കസ്റ്റഡി അനുവദിച്ചത്.


അതിജീവിതയെ തിരിച്ചറിയാന്‍ സാധിക്കും വിധമുള്ള വിവരങ്ങള്‍ പങ്കുവച്ചതായി ആരോപിച്ചു രാഹുല്‍ ഈശ്വര്‍, കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാരിയര്‍ എന്നിവരടക്കം ആറു പേര്‍ക്കെതിരെയാണു കേസെടുത്തത്. ഇതില്‍ സന്ദീപ് വാര്യര്‍ മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചിട്ടുണ്ട്.


അതിജീവിതയുടെ ചിത്രം സന്ദീപിന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ നേരത്തെ പോസ്റ്റു ചെയ്തിട്ടുണ്ടായിരുന്നു. എന്നാല്‍ കുറിപ്പിലൂടെ ഈ വിവരം പങ്കുവച്ചതിനു ശേഷം സന്ദീപ് ചിത്രം നീക്കം ചെയ്തത് ആസൂത്രിതമാണെന്നാണു പരാതി. 

പോസ്റ്റ് പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ കോണ്‍ഗ്രസ് സൈബര്‍ ടീമുകള്‍ സന്ദീപിന്റെ അക്കൗണ്ടില്‍ കയറി ചിത്രം കൈക്കലാക്കി. മുന്‍കൂട്ടി തയാറാക്കിയാണു സന്ദീപ് നീക്കം നടത്തയതെന്നും ആരോപണം ഉണ്ട്. എന്നാല്‍, താന്‍ ഇരയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയിട്ടില്ലെന്നാണു സന്ദീപ് പറയുന്നത്. 

യുവതിയുടെ വ്യക്തിത്വം വെളിപ്പെടുത്തല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍, ഇലക്ട്രോണിക് ഉപകരണങ്ങളുടെ ദുരുപയോഗം എന്നീ വകുപ്പുകളാണു സന്ദീപിനെതിരെയും ചുമത്തിയിരിക്കുന്നത്.

Advertisment