ആസിഫ് അലിയില്‍നിന്ന് പുരസ്‌കാരം സ്വീകരിച്ചില്ല; സംഗീതസംവിധായകനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം

ചടങ്ങില്‍ പങ്കെടുത്ത രമേശ് നാരായണന് പുരസ്‌കാരം സമ്മാനിക്കാന്‍ സംഘാടകര്‍ ക്ഷണിച്ചത് ആസിഫ് അലിയെയായിരുന്നു.

author-image
ഫിലിം ഡസ്ക്
New Update
asif ali ramesh narayanan

എം ടി വാസുദേവന്‍ നായരുടെ ചലച്ചിത്ര സമാഹാരമായ ‘മനോരഥങ്ങളു’ടെ ട്രെയ്ലര്‍ ലോഞ്ച് ചടങ്ങിനിടെ നടന്‍ ആസിഫ് അലിയെ അപമാനിച്ചെന്ന് ആരോപിച്ച് സംഗീതസംവിധായകന്‍ പണ്ഡിറ്റ് രമേശ് നാരായണനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം.ചടങ്ങില്‍ പങ്കെടുത്ത രമേശ് നാരായണന് പുരസ്‌കാരം സമ്മാനിക്കാന്‍ സംഘാടകര്‍ ക്ഷണിച്ചത് ആസിഫ് അലിയെയായിരുന്നു. എന്നാല്‍ വേദിയിലെത്തിയ ആസിഫ് അലിയില്‍നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങാന്‍ രമേശ് നാരായണന്‍ വിസ്സമ്മതിച്ചു.

Advertisment

ഇതോടെ ആസിഫിന്റെ കൈയില്‍നിന്ന് പുരസ്‌കാരമെടുത്ത് ജയരാജിനു കൈമാറുകയും ചെയ്തു. പിന്നീടാണ് രമേഷ് നാരായണന്‍ പുരസ്‌കാരം ഏറ്റുവാങ്ങിയത്. വേദിയിലേക്ക് വിളിച്ചുവരുത്തി ആസിഫലിയെ അപമാനിച്ചെന്നും അദ്ദേഹത്തോട് സംസാരിക്കാന്‍ പോലും രമേശ് നാരായണന്‍ തയ്യാറായില്ലെന്നാണ് ആരോപണം. മോശം പെരുമാറ്റത്തില്‍ സംഗീതസംവിധായകന്‍ മാപ്പു പറയണമെന്നും ആവശ്യമുണ്ട്. സംഭവത്തില്‍ ആസിഫ് അലിയോ രമേശ് നാരായണനോ ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

asif ali film
Advertisment