/sathyam/media/media_files/2025/06/19/pro-life-mklihl-jbk-2025-06-19-17-09-52.jpg)
കൊച്ചി: കാലം മാറിവരുമ്പോൾ വിദ്യാർത്ഥികളും,യുവതി യുവാക്കളും, വിവാഹിതരായ ദമ്പതികളുംഗർഭസ്ഥശിശുവിനെ വളരുവാൻ അനുവദിക്കാതെ ഗർഭശ്ചിദ്രം നടത്തുന്നത് നരഹത്യയെന്ന് ബോധവൽക്കരണം നടത്തണമെന്ന് പ്രൊ ലൈഫ് ഗ്ലോബൽ ഫെലോഷിപ്.
അണ്ഡബീജസങ്കലനം നടന്ന നിമിഷം മുതൽ ഒരു പുതിയമനുഷ്യജീവൻ ആരംഭിച്ചു എന്ന യാഥാർഥ്യം തിരിച്ചറിയാത്ത അവസ്ഥ വ്യക്തികളിലും കുടുംബങ്ങളിലും സമൂഹത്തിലും ദുരന്തങ്ങൾ വിളിച്ചു വരുത്തുന്നു.
പ്രണയം വഴി പരിചയപെടുന്നവരിൽ ചിലർ അവിഹിത ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ഗർഭം ധരിക്കുകയും ചെയ്യുന്ന സംഭവങ്ങൾ വാർത്തകളിൽ നിറയുമ്പോൾ സർക്കാർ മനുഷ്യ ജീവനെ സംരക്ഷിക്കുവാൻ വേണ്ടി ശക്തമായ നിയമം നിർമ്മിക്കുകയും,കൗമാരക്കാരുടെ പാഠ്യപദ്ധതിയിൽ ഗർഭസ്ഥശിശുവിന്റെ ജീവൻ സംരക്ഷിക്കുവാനുള്ള ഉത്തരവാദിത്വം ഉൾപ്പെടുത്തുകയും വേണമെന്ന് പ്രൊ ലൈഫ് ഗ്ലോബൽ ഫെലോഷിപ് ചെയർമാൻ സാബു ജോസ് പറഞ്ഞു.
മത രാഷ്ട്രീയ സാമൂഹ്യ പ്രസ്ഥാനങ്ങൾ ജീവിത മൂല്യങ്ങളും, മനുഷ്യ ജീവന്റെ മഹത്വവും പ്രഘോഷിക്കുവാൻ ശ്രദ്ധിക്കണം. മനുഷ്യജീവനെ സ്നേഹിക്കുവാനും ആദരിക്കുവാനും സംരക്ഷിക്കുവാനുമുള്ള പരിശീലനം വളരെ ചെറുപ്പത്തിൽ തന്നെ നൽകണമെന്നും അദ്ദേഹം പറഞ്ഞു 9446329343