സാമൂഹിക മാധ്യമ അക്കൗണ്ടുകളില്‍ നിന്നും യുവതികളുടെ ഫോട്ടോ ഡൗണ്‍ലോഡ് ചെയ്ത് അശ്ലീല ഇന്‍സ്റ്റഗ്രാം പേജുകളില്‍ പ്രദര്‍ശിപ്പിച്ചു. യുവാവ് പിടിയില്‍. പിടിയിലായത് താമരശ്ശേരി സ്വദേശിയായ യുവാവ്

സാമൂഹിക മാധ്യമ അക്കൗണ്ടുകളില്‍ നിന്നും യുവതികളുടെ ഫോട്ടോ ഡൗണ്‍ലോഡ് ചെയ്ത് അശ്ലീല ഇന്‍സ്റ്റഗ്രാം പേജുകളില്‍ പ്രദര്‍ശിപ്പിച്ച യുവാവ് പിടിയില്‍. താമരശ്ശേരി കൈതപ്പൊയില്‍ സ്വദേശി ശരണ്‍ രഘുവിനെയാണ് റൂറല്‍ സൈബര്‍ പഭലീസ് അറസ്റ്റ് ചെയ്തത്.

New Update
Arrest 1

കോഴിക്കോട്: സാമൂഹിക മാധ്യമ അക്കൗണ്ടുകളില്‍ നിന്നും യുവതികളുടെ ഫോട്ടോ ഡൗണ്‍ലോഡ് ചെയ്ത് അശ്ലീല ഇന്‍സ്റ്റഗ്രാം പേജുകളില്‍ പ്രദര്‍ശിപ്പിച്ച യുവാവ് പിടിയില്‍. താമരശ്ശേരി കൈതപ്പൊയില്‍ സ്വദേശി ശരണ്‍ രഘുവിനെയാണ് റൂറല്‍ സൈബര്‍ പഭലീസ് അറസ്റ്റ് ചെയ്തത്.

Advertisment

സ്ത്രീകളുടെ ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകളില്‍ നിന്നും ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത ശേഷം അശ്ലീല പരാമര്‍ശങ്ങളുള്‍പ്പെടുത്തി ഇന്‍സ്റ്റഗ്രാം പേജുകളില്‍ പ്രദര്‍ശിപ്പിക്കുകയായിരുന്നു പ്രതി. താമരശ്ശേരി സ്വദേശികളായ സ്ത്രീകള്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് സൈബര്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്.


താമരശ്ശേരി സ്വദേശികളായ നിരവധി സ്ത്രീകള്‍ പരാതികളുമായി പൊലീസിനെ സമീപിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയിലേക്ക് എത്തിച്ചേര്‍ന്നത്. പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.