അരീക്കോട് പോലീസ് ക്യാമ്പിൽ കമാൻഡോ എ കെ 47 റൈഫിൾ ഉപയോഗിച്ച് സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്തു. അവധി നൽകാത്തതാണ് ആത്മഹത്യക്ക് കാരണമെന്ന് സഹപ്രവർത്തകർ

മൃതദേഹം മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യയും ഒരു മകനുമുണ്ട്.

New Update
SOG Commando

മലപ്പുറം: അരീക്കോട് പോലീസ് ക്യാമ്പിൽ എസ് ഓ ജി കമാൻഡോ സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്തു. വയനാട് കോട്ടത്തറ മൈലാടിപ്പടി സ്വദേശി വിനീത് ആണ് ആത്മഹത്യ ചെയ്തത്.

Advertisment

തലയ്ക്കു വെടിയേറ്റ നിലയിൽ ഞായറാഴ്ച രാത്രി ഒൻപതരയോടെയാണ് സഹപ്രവർത്തകർ വിനീതിനെ അരീക്കോട് ആസ്റ്റർ മദർ ആശുപത്രിയിൽ എത്തിച്ചത്. ഉടനെ മരണം സ്ഥിരീകരിച്ചു.


അവധി നൽകാത്തതാണ് ആത്മഹത്യക്ക് കാരണമെന്നാണ് സഹപ്രവർത്തകരുടെ നിഗമനം. എ കെ 47 റൈഫിൾ ഉപയോഗിച്ച് സ്വയം നിറയൊഴിച്ചാണ് വിനീത് ജീവനൊടുക്കിയത്


മൃതദേഹം മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യയും ഒരു മകനുമുണ്ട്. ഭാര്യ മൂന്നുമാസം ഗർഭിണിയാണ്.

Advertisment