Advertisment

ചൈനയുടെയും വിയറ്റ്‌നാമിൻ്റേയും സോളാര്‍ ഗ്ലാസ് വേണ്ട. തനി നാടന്‍ ഉല്‍പ്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ മെയ്ക്ക് ഇന്‍ ഇന്ത്യ. സോളാര്‍ പാനല്‍ സ്ഥാപിക്കുമ്പോള്‍ ഇനി ചിലവേറുമെന്ന് ആശങ്ക

ചൈന, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളെയാണ് സോളാര്‍ പാനല്‍ നിര്‍മ്മിക്കാനുള്ള അസംസ്‌കൃത വസ്തുക്കള്‍ക്കായി ഇന്ത്യ ആശ്രയിക്കുന്നത്. 

New Update
Untitledfogso

കോട്ടയം: സോളാര്‍ പാനല്‍ ഉല്‍പ്പാദിപ്പിക്കുന്നതില്‍ ചൈന, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളുടെ സഹായം കുറച്ച് മെയ്ക്ക് ഇന്‍ ഇന്ത്യ പ്രോസാഹിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. 

Advertisment

തിടുക്കത്തിലുള്ള കേന്ദ്ര നീക്കം തിരിച്ചടിയാകുമോയെന്നാണ് ആശങ്ക. ഇറക്കുമതി കുറയ്ക്കുന്നതിനും ആഭ്യന്തര ഉല്‍പ്പാദനം വര്‍ധിപ്പിക്കാനുമാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.

ചൈന, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളെയാണ് സോളാര്‍ പാനല്‍ നിര്‍മ്മിക്കാനുള്ള അസംസ്‌കൃത വസ്തുക്കള്‍ക്കായി ഇന്ത്യ ആശ്രയിക്കുന്നത്. 

solrUntitledfog


2030 ഓടെ 500 ജിഗാവാട്ട് ഫോസില്‍ ഇതര വൈദ്യുതോല്‍പ്പാദന ശേഷി കൈവരിക്കാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. എന്നാല്‍, സമീപ കാലത്തെ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ ഈ ലക്ഷ്യത്തിന് തടസമാകുമോ എന്ന് ആശങ്കയും ശക്തമാണ്


സോളാര്‍ ഗ്ലാസിന് ആന്റി-ഡമ്പിംഗ് ഡ്യൂട്ടി ചുമത്തിയതാണ് ഇപ്പോള്‍ ആശങ്കയ്ക്കു കാരണം. സോളാര്‍ ഫോട്ടോവോള്‍ട്ടെയ്ക് (പി.വി) മൊഡ്യൂളുകളുടെ വിലയില്‍ 10-12 ശതമാനം വര്‍ദ്ധനവാണ് ഇതുമൂലം ഉണ്ടായിരിക്കുന്നത്.

സോളാര്‍ പദ്ധതികളുടെ ചെലവ് വര്‍ധനയ്ക്കും കാലതാമസത്തിനും ഇത് കാരണമാകുന്നതായി ഈ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.

ഇറക്കുമതി കുറയ്ക്കുന്നതിനും ആഭ്യന്തര ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനുമാണ് ധനമന്ത്രാലയം താല്‍ക്കാലിക ആന്റി-ഡമ്പിംഗ് ഡ്യൂട്ടി ചുമത്തിയത്. 

solar Untitledfog


ടെക്സ്ചര്‍ഡ്, ടെമ്പര്‍ഡ്, കോട്ടഡ്, അണ്‍കോട്ടഡ് സോളാര്‍ ഗ്ലാസ് ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നതിന് ടണ്ണിന് 673-677 ഡോളറും വിയറ്റ്നാമില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നതിന് ടണ്ണിന് 565 ഡോളറും എന്ന നിരക്കിലാണ് തീരുവ കൂട്ടിയത്


സോളാര്‍ പദ്ധതിച്ചെലവിന്റെ 60 ശതമാനം സോളാര്‍ പി.വി മൊഡ്യൂളുകളാണ്. ആന്റി-ഡമ്പിംഗ് ഡ്യൂട്ടി കാരണം മൊത്തത്തിലുള്ള സോളാര്‍ പദ്ധതിച്ചെലവ് 7-8 ശതമാനം വര്‍ദ്ധിക്കുന്നതിന് കാരണമാകുമെന്ന് വിദഗ്ധര്‍ പറയുന്നു.

Advertisment