കൊച്ചി: ഗുജറാത്ത് ആസ്ഥാനമായുള്ള എച്ച് ആന്‍ഡ് എച്ച് അലുമിനിയം പ്രൈവറ്റ് ലിമിറ്റഡ് ഗുജറാത്തിലെ രാജ്‌കോട്ടില്‍ ഇന്ത്യയിലെ ഏറ്റവും വലിയ അലുമിനിയം സോളാര്‍ ഫ്രെയിം നിര്‍മ്മാണ പ്ലാന്റ് ആരംഭിച്ചു.
കേന്ദ്ര ജലശക്തി മന്ത്രി സി. ആര്‍. പാട്ടീല്‍ പ്ലാന്റ് ഉദ്ഘാടനം ചെയ്തു. രാജ്‌കോട്ടിലെ ചിബ്ദ ഗ്രാമത്തില്‍ പ്രതിവര്‍ഷം 24,000 മെട്രിക് ടണ്‍ ശേഷിയുള്ള ഈ പ്ലാന്റിന് ഇന്ത്യയില്‍ 6 ജിഗാവാട്ട് വരെ സോളാര്‍ ഇന്‍സ്റ്റാളേഷന്‍ വൈദ്യുതി നല്‍കാന്‍ കഴിയും.
28,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള അത്യാധുനികം സോളാര്‍ പാനല്‍ അലൂമിനിയം ഫ്രെയിമുകള്‍ക്കായുള്ള പ്ലാന്റില്‍ കമ്പനി ഏകദേശം 150 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്.
പ്ലാന്റിലെ പരീക്ഷണ ഉല്‍പാദനം കഴിഞ്ഞമാസം ആരംഭിച്ചിരുന്നു. പ്ലാന്റ് 300-ലധികം ആളുകള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.
അടുത്ത ഒരു മാസത്തിനുള്ളില്‍ വാണിജ്യ ഉല്‍പ്പാദനം ആരംഭിക്കാന്‍ കഴിയുമെന്ന്പ്രതീക്ഷിക്കുന്നതായി എച്ച് ആന്‍ഡ് എച്ച് അലുമിനിയം പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടര്‍മാരായ ഉത്തം പട്ടേലും വിജയ് കനേരിയായും അഭിപ്രായപ്പെട്ടു.