ബറോലിയിലേക്ക് പോകുന്നതിനിടെ കാണാതായ മലയാളി സൈനികൻ തിരിച്ചെത്തി. ഫർസീന് ഓർമ്മ പ്രശ്നമുണ്ടെന്ന് ബന്ധുക്കൾ

New Update
Farseen-Soldier

തൃശ്ശൂർ: പൂണെയിൽ നിന്ന് ബറോലിയിലേക്ക് പോകുന്നതിനിടെ കാണാതായ മലയാളി സൈനികൻ തിരിച്ചെത്തി. തൃശ്ശൂർ ഗുരുവായൂർ സ്വദേശി ഫർസീൻ ആണ് തിരിച്ചെത്തിയത്. ഫർസീന് ഓർമ്മ പ്രശ്നമുണ്ടെന്ന് ബന്ധുക്കൾ പറ‍ഞ്ഞു. ഫർസീൻ ആശുപത്രിയിൽ ചികിത്സയിലാണ്. 

Advertisment

ബിഹാറിലേക്കാണ് പോയതെന്ന് ഫർസീൻ പറഞ്ഞതായി ബന്ധുക്കൾ അറിയിച്ചു. യാത്രക്കിടയിൽ ചില സാധനങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്. ജൂലൈ 11 ന് യാത്ര ചെയ്യുന്നതിനിടെയാണ് കാണാതായത്.

സൈനികൻ ഇസാത്ത് നഗർ റെയിൽവേ സ്റ്റേഷന് സമീപമെത്തുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. പൂണെയിലെ ആർമി മെഡിക്കൽ കോളജിലാണ് ഫർസീൻ ജോലി ചെയ്തിരുന്നത്. പരിശീലനത്തിനായി ബറോലിയിലേക്ക് പോകുന്നതിനിടെയാണ് കാണാതായത്. 

പൂനെയിലെ ആംഡ് ഫോഴ്സ് മെഡിക്കൽ കോളേജിൽ ജോലി ചെയ്തിരുന്ന അദ്ദേഹം, പുതിയ നിയമന സ്ഥലമായ ബറേലി ആംഡ് ഫോഴ്സ്സ് ഹോസ്പിറ്റലിലേക്ക് പോകുകയായിരുന്നു.

Advertisment