മൂന്നാറിൽ നടക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ 'സോണിയ ഗാന്ധി' ബിജെപി ടിക്കറ്റിൽ മത്സരിക്കും !

കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ അതെ പേരിലുള്ള ബിജെപിയുടെ ഈ സോണിയ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന പരേതനായ ദുരെ രാജിന്റെ മകളാണ്.

New Update
Untitled

ഇടുക്കി: മൂന്നാറില്‍ നടക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ 'സോണിയ ഗാന്ധി' ബിജെപി ടിക്കറ്റില്‍ മത്സരിക്കുന്നു. ഈ സോണിയ ഗാന്ധി കോണ്‍ഗ്രസ് നേതാവല്ല. മൂന്നാറിലെ നല്ലതണ്ണി വാര്‍ഡിലെ (വാര്‍ഡ് 16) സോണിയ ഗാന്ധിയെയാണ് ബിജെപി സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയിരിക്കുന്നത്.

Advertisment

കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ അതെ പേരിലുള്ള ബിജെപിയുടെ ഈ സോണിയ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന പരേതനായ ദുരെ രാജിന്റെ മകളാണ്. ദുരെ രാജ് കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും ശക്തമായ പിന്തുണക്കാരനായിരുന്നു, അന്നത്തെ കോണ്‍ഗ്രസ് പ്രസിഡന്റില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് അദ്ദേഹം തന്റെ മകള്‍ക്ക് സോണിയ ഗാന്ധി എന്ന് പേരിട്ടു.


വിവാഹശേഷം സോണിയയുടെ രാഷ്ട്രീയ പാത മാറി. കോണ്‍ഗ്രസ് കുടുംബത്തില്‍ നിന്നാണ് വന്നതെങ്കിലും, ബിജെപി മൂന്നാര്‍ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി സുബാഷുമായുള്ള വിവാഹം അവരെ ബിജെപിയിലേക്ക് മാറ്റാന്‍ കാരണമായി. പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി അവര്‍ ഇപ്പോള്‍ തിരഞ്ഞെടുപ്പ് അരങ്ങേറ്റം കുറിക്കുന്നു.

Advertisment