സൗ​ബി​ൻ ഷാ​ഹി​റി​ന് വി​ദേ​ശ​യാ​ത്രാ​നു​മ​തി നി​ഷേ​ധി​ച്ച് കോ​ട​തി

New Update
H

കൊച്ചി: നടൻ സൗബിൻ ഷാഹിറിന് വിദേശയാത്രാനുമതി നിഷേധിച്ച് മജിസ്ട്രേറ്റ് കോടതി. മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിന്റെ ഭാഗമായി വിദേശയാത്രക്ക് അനുമതി നൽകാൻ കഴിയില്ലെന്നായിരുന്നു കോടതിയുടെ നിലപാട്.

Advertisment

കേസുമായി ബന്ധപ്പെട്ട് സൗബിനെയും ഷോൺ ആൻറണിയെയും ബാബു ഷാഹിറിനെയും ചോദ്യം ചെയ്തിരുന്നു. ഇവരുടെ കേസ് റദ്ദാക്കണമെന്ന ആവശ്യം നേരത്തേ ഹൈക്കോടതി തള്ളിയിരുന്നു.

സാമ്പത്തിക തട്ടിപ്പ് കേസിലെ ജാമ്യ വ്യവസ്ഥകളുടെ ഭാഗമായാണ് നടപടി. അവാർഡ് നൈറ്റിൽ പങ്കെടുക്കാൻ ദുബായിലേക്ക് പോകാൻ അനുമതി തേടിയിരുന്നെങ്കിലും, കോടതി അപേക്ഷ തള്ളുകയായിരുന്നു.

Advertisment