/sathyam/media/media_files/2025/08/21/rahul-saumya-2025-08-21-18-06-38.jpg)
പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ നിരവധി സ്ത്രീകളുടെ ആരോപണങ്ങള്‍ വിവാദമാകുമ്പോള്‍, മുന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും കോണ്‍ഗ്രസില്‍നിന്ന് സിപിഐഎമ്മിലേക്കു ചേര്‍ന്ന സൗമ്യ സരിന്‍ പരിഹാസവുമായി രംഗത്തെത്തി.
'മനസ്സ് തുറന്നു ചിരിക്കാൻ കഴിയുന്നതും ഒരു ഭാഗ്യമാണ്, അല്ലേ?' എന്നായിരുന്നു അവര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. നേരത്തെ പി. സരിനും രാഹുലിനെതിരെ തുറന്ന വിമര്‍ശനം നടത്തിയിരുന്നു.
കോണ്‍ഗ്രസിനുള്ളിലും രാഹുലിനെതിരെ നടപടിയാവശ്യപ്പെട്ട് ശക്തമായ നിലപാടുകള്‍ ഉയര്‍ന്നു. അടിയന്തര നടപടി വേണമെന്ന് ഹൈക്കമാന്‍ഡിനോട് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. നടപടി വൈകുന്നതോടെ പാര്‍ട്ടിക്ക് തന്നെ പ്രതികൂലഫലമുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
വനിതാ നേതാക്കളും രംഗത്തെത്തി. “നേതാവ് തെറ്റുകാരനല്ലെങ്കില്‍ നിയമപരമായി മുന്നോട്ട് പോകുകയും കേസ് കൊടുക്കുകയും വേണം” എന്നായിരുന്നു ആര്‍.വി. സ്നേഹയുടെ പ്രതികരണം.
വിഷയത്തില്‍ വിട്ടുവീഴ്ചയൊന്നുമില്ലെന്നും മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ വ്യക്തമാക്കി. “വെയിറ്റ് ആന്‍ഡ് സീ” എന്നാണ് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിന്റെ പ്രതികരണം.
അതേസമയം, നടി റിനി ആന്‍ ജോര്‍ജിന്റെ തുറന്നു പറച്ചിലും ചാറ്റ് ഹിസ്റ്ററിയും പുറത്തുവന്നതോടെയാണ് വിവാദം ശക്തമായത്. ഇതിന് പിന്നാലെയാണ് കോൺഗ്രസ് നയപടിയെടുത്തതും.
കൂടാതെ, യുവതിയെ നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രത്തിന് സമ്മര്‍ദ്ദം ചെലുത്തുന്ന രാഹുലിന്റെ ശബ്ദസംഭാഷണവും മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. ഇതോടെ എംഎല്‍എക്കെതിരായ ആരോപണങ്ങള്‍ കൂടുതല്‍ രൂക്ഷമായിരിക്കുകയാണ്.