.
കാസര്‍ഗോഡ്: ശ്രവണ വൈകല്യമുള്ള കുട്ടികളെ പിന്തുണയ്ക്കുന്നതിന് എനേബിളിങ് യങ് ഇയേഴ്‌സ് പദ്ധതിക്ക് തുടക്കമായി. നൂതന ശ്രവണസഹായികളിലൂടെ കേള്‍ക്കാനും ആശയവിനിമയം നടത്താനുമുള്ള കഴിവ് ലഭ്യമാക്കി നൂറിലധികം കുട്ടികളെ ശാക്തീകരിക്കുന്നതാണ് പദ്ധതി.
മുത്തൂറ്റ് ഫിനാന്‍സിന്റെ സിഎസ്ആര്‍ പദ്ധതിക്ക് മാര്‍ത്തോമ ബധിര വിദ്യാലയത്തിലാണ് തുടക്കമായത്. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി വിശിഷ്ടാതിഥിയായിരുന്നു. വോയ്‌സ് സ്പീച്ച് ആന്‍ഡ് ഹിയറിംഗ് കെയറുമായി (വോയ്‌സ് എസ്എച്ച്‌സി) സഹകരിച്ച് രണ്ട് ദിവസങ്ങളിലായി നടന്ന പരിപാടിയില്‍ ഗുണഭോക്താക്കള്‍ക്ക് ഡോക്യുമെന്റേഷന്, മെഡിക്കല്‍ പരിശോധന, ശ്രവണ പരിശോധന എന്നിവ നടത്തി ഓരോരുത്തര്‍ക്കും യോജിച്ച ശ്രവണസഹായികള്‍ നല്‍കി.
സിഎസ്ആര്‍ മാനേജര്‍ ജോബിന്‍ ജോസഫ് ജോര്‍ജ്, അസിസ്റ്റന്റ് മാനേജര്‍ ജാന്‍സണ്‍, മാര്‍ത്തോമ ബധിര കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഫാദര്‍ ജോര്‍ജ് വര്‍ഗീസ്, മാര്‍ത്തോമ ബധിര വിദ്യാലയം ഹെഡ്മിസ്ട്രസ് ഷീല എസ്, ജ്യോതിഭവന്‍ സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ ഫിന്‍സി ജേക്കബ്, മുത്തൂറ്റ് ഫിനാന്‍സ് കാഞ്ഞങ്ങാട് ബ്രാഞ്ച് മാനേജര്‍ രാജേഷ് കെ, ചെര്‍ക്കള പഞ്ചായത്ത് പ്രസിഡണ്ട് കാദര്‍ ബദ്രിയ, സ്വരൂപ് ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ ഡയറക്ടരും ചീഫ് ഫിലാന്ത്രോപ്പി ഓഫിസറുമായ സുരേഷ് പിള്ള, മുത്തൂറ്റ് ഫിനാന്‍സ് മാനേജര്‍ സിമി കെ എസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.