കൊച്ചി: ആരോഗ്യ മേഖലയിൽ നടത്തുന്ന സന്നദ്ധ സേവന പ്രവർത്തനങ്ങളുടെ ഭാഗമായി എറണാകുളം ജനറൽ ഹോസ്പിറ്റലിലേക്ക് ആംബുലൻസ് നൽകി സൗത്ത് ഇന്ത്യൻ ബാങ്ക്. രോഗികൾക്ക് പ്രഥമ ശ്രുശ്രൂഷ നൽകുന്ന ടൈപ്പ് ബി ആംബുലൻസ് ബാങ്കിന്റെ സിഎസ്ആർ ഫണ്ട് വകയിരുത്തിയാണ് വാങ്ങി നൽകിയത്.
ആശുപത്രിയിൽ നടന്ന ചടങ്ങിൽ സൗത്ത് ഇന്ത്യൻ ബാങ്ക് സീനിയർ ജനറൽ മാനേജറും ബ്രാഞ്ച് ബാങ്കിംഗ് ഹെഡുമായ ബിജി എസ് എസ് ആശുപത്രി സൂപ്രണ്ട് ആർ ഷാഹിർഷയ്ക്ക് വാഹനം കൈമാറി. സൗത്ത് ഇന്ത്യൻ ബാങ്ക് എറണാകുളം റീജണൽ ഹെഡ് ടൈനു ഈഡൻ, ക്ലസ്റ്റർ ഹെഡ് ജസ്റ്റിൻ കെ എ, ബ്രാഞ്ച് മാനേജർ ജിതിൻ വർഗീസ്, ആശുപത്രി അധികൃതർ എന്നിവർ പങ്കെടുത്തു.