മ്യൂച്വൽ ഫണ്ടുകൾക്കു മേൽ വായ്പ സൗകര്യമൊരുക്കി സൗത്ത് ഇന്ത്യൻ ബാങ്ക്

New Update
south indian bank-2
കൊച്ചി: ഓഹരി വിപണിയിൽ നിക്ഷേപം നടത്തുന്നവർക്ക് ഒരു സന്തോഷവാർത്ത. മ്യൂച്വൽ ഫണ്ടുകൾക്ക് മേൽ വായ്പ സൗകര്യമൊരുക്കി സൗത്ത് ഇന്ത്യൻ ബാങ്ക്. സാമ്പത്തിക സേവനദാതാക്കളായ ആർക് നിയോയുടെ ധൻലാപ് (DhanLAP) ഓൺലൈൻ പ്ലാറ്റ്ഫോം മുഖേനയാണ് വായ്പ സേവനം ലഭ്യമാക്കുന്നത്. പാൻ കാർഡും ആധാർ കാർഡും ഉപയോഗിച്ച് കെവൈസി പൂർത്തിയാക്കുന്ന, 18 വയസിനും 75 വയസിനും ഇടയിലുള്ള ആർക്കും വായ്പയ്ക്ക് അപേക്ഷിക്കാം.
Advertisment
മ്യൂച്വൽ ഫണ്ടിന്റെ മൂല്യത്തിന് ആനുപാതികമായി തുക ലഭിക്കും. നടപടിക്രമങ്ങൾ പൂർണമായും ഓൺലൈൻ ആയതിനാൽ വളരെ വേഗത്തിൽ അനുവദിച്ചു നല്കുമെന്നതാണ് മ്യൂച്വൽ ഫണ്ട് വായ്പയുടെ പ്രത്യേകത. ഇക്വിറ്റി ഫണ്ടുകൾക്ക് 50 ശതമാനവും ഡെബ്റ്റ് ഫണ്ടുകൾക്ക് 70 ശതമാനവും വരെ വായ്പ ലഭിക്കും.
അടിയന്തര സാമ്പത്തിക സേവനങ്ങൾ നൽകുന്നതിലൂടെ നിക്ഷേപകരുടെ ലക്ഷ്യം പൂർത്തീകരിക്കാൻ സഹായിക്കുന്നതാണ് മ്യൂച്വൽ ഫണ്ട് വായ്പ പദ്ധതിയെന്ന്‌ സൗത്ത് ഇന്ത്യൻ  ബാങ്കിന്റെ ചീഫ് ജനറൽ  മാനേജറും റീട്ടെയ്ൽ അസറ്റ് വിഭാഗം മേധാവിയുമായ സഞ്ജയ് കുമാർ സിൻഹ പറഞ്ഞു. ഉപഭോക്താക്കളുടെ മാറുന്ന അഭിരുചികൾക്കനുസരിച്ച് വേഗത്തിലും സുരക്ഷിതവുമായ സാമ്പത്തിക പരിഹാരങ്ങൾ, നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ നൽകുകയാണ് സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Advertisment