New Update
/sathyam/media/media_files/qRyWod7T6m7dpZzHI9Pg.jpg)
കൊച്ചി: പ്രമുഖ സ്വകാര്യ ബാങ്കായ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ക്രെഡിറ്റ് റേറ്റിംഗ് ഉയർത്തി ഇന്ത്യ റേറ്റിംഗ്സ് ആൻഡ് റിസർച്ച് (Ind-Ra). ബേസൽ III ടൈർ 2 ഡെപ്റ്റ് (Basel III tier 2 debt) റേറ്റിംഗ് IND A+ സ്റ്റേബിൾ റേറ്റിംഗിൽനിന്നും 'IND AA-/ സ്റ്റേബിൾ' റേറ്റിംഗായി ഉയർത്തിയത് .
മൂലധനം സമാഹരിക്കുന്നതിലൂടെ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുന്നതായി ഏജൻസി വിലയിരുത്തി. നിഷ്ക്രിയ ആസ്തികളുടെ അനുപാതം കുറയ്ക്കുന്നതും ആസ്തി ഗുണമേന്മ മെച്ചപ്പെടുന്നതും പ്രത്യേകം പ്രതിപാദിച്ചിട്ടുള്ള അക്കൗണ്ടുകളിന്മേലുള്ള (എസ്എംഎ) നിയന്ത്രണവും പരിഗണിച്ചാണ് ക്രെഡിറ്റ് റേറ്റിംഗ് ഉയർത്തിയത്.
കഴിഞ്ഞ സാമ്പത്തിക വർഷം മുതൽ നടപ്പു സാമ്പത്തിക വർഷത്തിലെ ആദ്യ പാദംവരെ ഈ മേഖലകളിലെല്ലാം മികച്ച പ്രകടനമാണ് സൗത്ത് ഇന്ത്യൻ ബാങ്ക് നടത്തിയത്. റീട്ടെയിൽ നിക്ഷേപ മേഖലയിലും വായ്‌പ- നിക്ഷേപ അനുപാതത്തിലും ബാങ്ക് മികവ് പുലർത്തി.
വായ്പ വിതരണത്തെ ശക്തിപ്പെടുത്തുന്നതിൽ ഈ മേഖലകളിൽ നടത്തിയ പ്രകടനം നിർണായകമായതായും ഏജൻസി വിലയിരുത്തി. പുതുതലമുറ ബാങ്കിങ് സേവനങ്ങൾ കാര്യക്ഷമമായി നൽകുന്ന സൗത്ത് ഇന്ത്യൻ ബാങ്കിന് രാജ്യമൊട്ടാകെ 948 ബ്രാഞ്ചുകളിലായി 80 ലക്ഷം സജീവ ഉപഭോക്താക്കളുണ്ട്.