ഭരണഘടന നൽകുന്ന പരമാധികാരം ജനങ്ങളിൽ നിക്ഷിപ്തം: തിരഞ്ഞെടുപ്പ് കമ്മീഷണർ

രാജ്യത്തെ ജനാധിപത്യ സംവിധാനത്തിന്റെ സുപ്രധാന പ്രക്രിയയായ തിരഞ്ഞെടുപ്പിലൂടെ ജനങ്ങൾക്ക് പൂർണ്ണമായ അധികാരം ഭരണഘടന ഉറപ്പാക്കുന്നു.

New Update
Constitution-Day-Pgm-560x416

തിരുവനന്തപുരം: രാജ്യത്തിന്റെ പരമാധികാരം ജനങ്ങളിൽ നിക്ഷിപ്തമാണെന്നും അത് ഭരണഘടന നൽകുന്ന ഉറപ്പും സംരക്ഷണവുമാണെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ പറഞ്ഞു. 

Advertisment

കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊള്ളാൻ സാധിക്കുന്ന ദീർഘവീക്ഷണവും കൃത്യതയുമുള്ള ഭരണഘടനയാണ് നമ്മുടെ രാജ്യത്തിന്റെ ശക്തി. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്ത് നടന്ന ഭരണഘടന ദിനാചരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു കമ്മീഷണർ.

രാജ്യത്തെ ജനാധിപത്യ സംവിധാനത്തിന്റെ സുപ്രധാന പ്രക്രിയയായ തിരഞ്ഞെടുപ്പിലൂടെ ജനങ്ങൾക്ക് പൂർണ്ണമായ അധികാരം ഭരണഘടന ഉറപ്പാക്കുന്നു. 

തിരഞ്ഞെടുപ്പുകൾ സുതാര്യവും നീതിയുക്തവുമായി നടത്തുന്നതിന് രൂപീകരിച്ചിട്ടുള്ള കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനുകളും ഭരണഘടനയിൽ അധിഷ്ഠിതമായ സ്വതന്ത്ര സംവിധാനങ്ങളാണ്.

ചടങ്ങിൽ കമ്മീഷണർ ഭരണഘടനയുടെ ആമുഖം വായിച്ചു. ജീവനക്കാർ ആമുഖം ഏറ്റുപറഞ്ഞു. കമ്മീഷൻ സെക്രട്ടറി ബി എസ് പ്രകാശ് അധ്യക്ഷത വഹിച്ച യോഗത്തിൽ ലോ ഓഫീസർ പ്രീതി ആർ നായർ, ജോയിന്റ് സെക്രട്ടറി പി ജെ ജയിംസ്, സീനിയർ അസിസ്റ്റന്റ് പ്രിൻസ് ജോസഫ് തട്ടിൽ എന്നിവർ സംസാരിച്ചു.

Advertisment