/sathyam/media/media_files/2025/04/04/rosQB4FbFjAqBU1YYp2T.jpg)
തിരുവനന്തപുരം: എസ്.പി മെഡിഫോർട്ട്, ഈഞ്ചക്കലിൽ അത്യാധുനിക ഡയാലിസിസ് യൂണിറ്റ് ആരംഭിച്ചു. പുതിയ സൗകര്യം ഔട്ട്പേഷ്യൻ്റ് (ഒ.പി), ഇൻപേഷ്യൻ്റ് (ഐ.പി), ഇൻ്റൻസീവ് കെയർ യൂണിറ്റ് (ഐ.സി.യു) ഡയാലിസിസ് ഉൾപ്പെടെയുള്ള 24 മണിക്കൂറും ലഭ്യമാണ്. സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന 100 രോഗികൾക്ക് ജീവിതകാലം മുഴുവൻ ഡയാലിസിന് ₹1000 രൂപ നിരക്കിൽ സൗകര്യവും പുതിയ യൂണിറ്റിൽ ഉണ്ടാകും.
കൺസൾട്ടൻ്റ് നെഫ്രോളജിസ്റ്റുകളായ ഡോ. ബീന ഉണ്ണികൃഷ്ണനും ഡോ. വിദ്യ കെ. സഖറിയയും വിദഗ്ധ പരിശീലനം ലഭിച്ച ഡയാലിസിസ് ടെക്നീഷ്യൻമാരുടെ ടീമിന് നേതൃത്വം നൽകുന്നു. അത്യാധുനിക ഹീമോഡയാലിസിസ് മെഷീനുകൾ സജ്ജീകരിച്ചിട്ടുള്ള സൗകര്യം ഐ.സി.യുവിലെ ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് സസ്റ്റൈൻഡ് ലോ-എഫിഷ്യൻസി ഡയാലിസിസ് (എസ്.എൽ.ഇ.ഡി), സ്ലോ കണ്ടിന്വസ് അൾട്രാഫിൽട്രേഷൻ (എസ്.സി.യു.എഫ്), കണ്ടിന്വസ് റീനൽ റീപ്ലേസ്‌മെൻ്റ് തെറാപ്പി (സി.ആർ.ആർ.ടി) തുടങ്ങിയ നൂതന ചികിത്സകൾ നൽകുന്നു.
കൂടാതെ, പെരിറ്റോണിയൽ ഡയാലിസിസ്, പ്ലാസ്മ എക്സ്ചേഞ്ച് (പ്ലാസ്മാഫെറെസിസ്), മരുന്നുകളുടെ അമിതോപയോഗം, വിഷം തീണ്ടൽ കേസുകൾക്കുള്ള ഹീമോപെർഫ്യൂഷൻ എന്നിവയും യൂണിറ്റിൽ ലഭ്യമാണ്. സമഗ്രമായ വൃക്ക പരിചരണം ഉറപ്പാക്കുന്നതിന് ഡയറ്ററ്റിക്, ഫിസിയോതെറാപ്പി പിന്തുണയോടൊപ്പം വൃക്ക ബയോപ്സി സേവനങ്ങളും ലഭ്യമാണ്.
തിങ്കൾ മുതൽ ശനി വരെ നെഫ്രോളജി ഔട്ട്പേഷ്യൻ്റ് സേവനങ്ങൾ ലഭിക്കും. നൂതനവും തടസ്സമില്ലാത്തതുമായ വൃക്ക പരിചരണ സൗകര്യങ്ങൾ നൽകുന്നതിലൂടെ രോഗികൾക്ക് ഡയാലിസിസ് യൂണിറ്റിൻ്റെ പ്രവർത്തനം വലിയ പ്രയോജനം ലഭിക്കും.
കൂടുതൽ വിവരങ്ങൾക്ക്: 0471 3100 100