/sathyam/media/media_files/2026/02/09/spa-centers-2026-02-09-15-20-49.jpg)
കോട്ടയം: ഇന്നു സംസ്ഥാനത്ത് തഴച്ചു വളരുന്ന വ്യവസായങ്ങളില്‍ ഒന്നാണ് സ്പാ.
ടൂറിസ്റ്റു കേന്ദ്രങ്ങളിലും നഗരങ്ങളിലും ഇന്നു കൂണുപോലെ സ്പാ സെന്ററുകള്‍ വന്നു കഴിഞ്ഞു. ചിലയിടങ്ങളില്‍ ബോര്‍ഡ് പോലുമുണ്ടാകില്ല, ഫോണ്‍ വഴിയുള്ള ഓപ്പറേഷന്‍ മാത്രം.
/filters:format(webp)/sathyam/media/media_files/2026/02/09/massaging-2026-02-09-15-24-00.jpg)
ക്രോസ് മസാജിംഗ് അടക്കം സേവനങ്ങള്‍ കാട്ടിയുള്ള പരസ്യങ്ങളും നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാണാം.
സോഷ്യല്‍ മീഡിയ വഴി ആളുകളെ ആകര്‍ഷിക്കുന്ന പരസ്യങ്ങളും നല്‍കും.
ഇവയ്ക്കെല്ലാം ലൈസന്‍സുണ്ടോ, ലൈസന്‍സുണ്ടെങ്കിലും നിയമാനുസൃതമാണോ പ്രവര്‍ത്തനങ്ങള്‍ എന്നിങ്ങനെയുള്ള കാര്യങ്ങളില്‍ അധികൃതര്‍ക്ക് യാതൊരു അറിവുമില്ല.
തിരുവല്ലാ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന വ്യാപകമായി ഇത്തരം കേന്ദ്രങ്ങളെക്കുറിച്ച് അന്വേഷണം വേണമെന്ന ആവശ്യം ശക്തമാണ്.
/filters:format(webp)/sathyam/media/media_files/2026/02/07/thiruvallaspaattack-1770360987381-4ced8ce2-6bd1-4122-9048-5d4f6a8fbd25-900x506-2026-02-07-22-55-15.png)
ലക്ഷങ്ങള്‍ മറിയുന്ന പല സ്പാ സെന്ററിന്റെ പ്രധാന ആകര്‍ഷണം മസാജിങിന് പുറമേ മറ്റ് ചില സേവനങ്ങളാണ്.
2000 രൂപ മുതലാണ് നിരക്ക്. അനാശാസ്യ കേന്ദ്രങ്ങളായ ഇവിടെ മസാജ് ചെയ്യുന്ന പെണ്‍കുട്ടികള്‍ക്ക് ടിപ്പ് കൊടുക്കണം.
/filters:format(webp)/sathyam/media/media_files/2026/02/09/sex-racket-2026-02-09-15-26-42.jpg)
ടിപ്പിന് അനുസരിച്ചാണ് കൂടുതല്‍ സേവനങ്ങള്‍.
സമീപ ജില്ലകളിലേതു പോലെയുള്ള പ്രവര്‍ത്തനങ്ങള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും അനധികൃത സ്പാ-വെല്‍നെസ് കേന്ദ്രങ്ങളുണ്ടാക്കുന്ന ചീത്തപ്പേര് നന്നായി നടത്തുന്ന തങ്ങളുടെ സ്ഥാപനങ്ങളേയും ബാധിക്കുന്നു അംഗീകൃത സ്പാ ഉടമകള്‍ പറയുന്നു.
ഇത്തരം സെന്റുകളില്‍ പലതും അനാശാസ്യ കേന്ദ്രങ്ങള്‍ കൂടിയാണെന്നും പരാതിയുണ്ട്. പോലീസുകാരുടേതടക്കം അറിവോടെയാണ് ഇവയുടെ പ്രവര്‍ത്തനം.
ചില പോലീസുകാര്‍ക്ക് ഇത്തരം സ്പാകളില്‍ പങ്കാളിത്തം ഉണ്ടന്നും ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു.
വിനോദ സഞ്ചാര കേന്ദ്രങ്ങളിലെയെല്ലാം പ്രധാന ആകര്‍ഷണമായി സ്പാ-മസാജ്-വെല്‍നെസ് കേന്ദ്രങ്ങള്‍ മാറി. വിനോദ സഞ്ചാരികളേക്കാള്‍ കൂടുതല്‍ നാട്ടുകാരാണ് കൂടുതല്‍ വരുന്നത്.
അന്യ സംസ്ഥാനത്തില്‍ നിന്നുള്ള വനിതകളടക്കം സ്പാ സെന്ററുകളില്‍ ജോലി ചെയ്യുന്നുണ്ട്. ഇവരില്‍ പലരും ചൂഷണം ചെയ്യപ്പെടുകയാണെന്ന ആക്ഷേപവും ശക്തമാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us