നിര്‍മിത ബുദ്ധിയുടെ പിന്തുണയോടെ സ്പാം എസ്എംഎസുകള്‍ തിരിച്ചറിയാനുള്ള സംവിധാനം ഒരുക്കി വി

നിര്‍മിത ബുദ്ധിയുടേയും മെഷ്യന്‍ ലേണിങ്ങിന്റേയും പിന്തുണയോടെ സ്പാം എസ്എംഎസുകള്‍ തിരിച്ചറിഞ്ഞ് ഉപഭോക്താക്കളെ സംരക്ഷിക്കാന്‍ മുന്‍നിര ടെലികോം സേവനദാതാക്കളായ വി സംവിധാനമൊരുക്കി. ഇങ്ങനെ കണ്ടെത്തുന്ന എസ്എംഎസുകള്‍ 'സ്പാം എന്നു സംശയിക്കുന്നു' എന്ന ടാഗുമായാവും ഉപഭോക്താക്കള്‍ക്കു ലഭിക്കുക.

New Update
സ്മാര്‍ട്ട് മീറ്ററിങ് പദ്ധതികള്‍ക്ക് സംയോജിത ഐഒടി സേവനങ്ങള്‍ ലഭ്യമാക്കാന്‍ വി ബിസിനസ്സ്-ട്രില്ലിയന്‍റ് സഹകരണം

കൊച്ചി: നിര്‍മിത ബുദ്ധിയുടേയും മെഷ്യന്‍ ലേണിങ്ങിന്റേയും പിന്തുണയോടെ സ്പാം എസ്എംഎസുകള്‍ തിരിച്ചറിഞ്ഞ് ഉപഭോക്താക്കളെ സംരക്ഷിക്കാന്‍ മുന്‍നിര ടെലികോം സേവനദാതാക്കളായ വി സംവിധാനമൊരുക്കി. ഇങ്ങനെ കണ്ടെത്തുന്ന എസ്എംഎസുകള്‍ 'സ്പാം എന്നു സംശയിക്കുന്നു' എന്ന ടാഗുമായാവും ഉപഭോക്താക്കള്‍ക്കു ലഭിക്കുക.

Advertisment

പരീക്ഷണ ഘട്ടം മുതല്‍ ഇതുവരെ 240 ലക്ഷം സ്പാം മെസേജുകള്‍ ഈ സംവിധാനത്തിലൂടെ കണ്ടെത്തിയിട്ടുണ്ട്.  അനാവശ്യമായതും അപകടകരമായതുമായ മെസേജുകള്‍ തല്‍ക്ഷണം കണ്ടെത്താനും കൈകാര്യം ചെയ്യാനും ഇത് വിയുടെ ഉപഭോക്താക്കളെ സഹായിക്കും. 

കൂടുതല്‍ ഉപഭോക്താക്കള്‍ ഡിജിറ്റല്‍ ആശയവിനിമയ രംഗത്തേക്ക് എത്തുന്നതോടെ എസ്എംഎസ് അധിഷ്ഠിത സ്പാമുകള്‍ ഉയര്‍ത്താനിടയുള്ള അപകട സാധ്യതകളെ കുറിച്ചു തങ്ങള്‍ മനസിലാക്കുന്നതായി ഇതേക്കുറിച്ചു സംസാരിക്കവെ വോഡഫോണ്‍ ഐഡിയ ചീഫ് ടെക്‌നിക്കല്‍ ഓഫിസര്‍ ജഗ്ബീര്‍ സിങ് പറഞ്ഞു. 

 ഉപഭോക്താക്കള്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതിലുള്ള തങ്ങളുടെ പ്രതിബദ്ധതയാണ് നിര്‍മിത ബുദ്ധിയിലൂടെ സ്പാം കണ്ടെത്താനുള്ള ഈ നീക്കത്തിലൂടെ ദൃശ്യമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisment