/sathyam/media/media_files/2025/09/23/marthoma-gaza-2025-09-23-15-36-42.jpg)
തിരുവല്ല : ഇസ്രയേൽ പാലസ്തീനിൽ നടത്തുന്ന ആക്രമണങ്ങളെ തള്ളി മർത്തോമസഭ രംഗത്ത്. ഗാസയ്ക്ക് വേണ്ടി പ്രത്യേക പ്രാർത്ഥനയും സഭ നടത്തി. ഗാസയിലെ സംഘർഷത്തിന് അയവ് വരുന്നതിനും ശാശ്വത സമാധാനം കൈവരിക്കുന്നതിനുമായി മാർത്തോമ്മാ സഭയുടെ എല്ലാ ദേവാലയങ്ങളിലും പ്രത്യേക പ്രാർത്ഥന നടത്തണമെന്ന് മാർത്തോമ്മാ സഭ പരമാധ്യക്ഷൻ തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത ആഹ്വാനം ചെയ്തതിന്റെ ഭാഗമായാണ്
ഇക്കഴിഞ്ഞ ഞായറാഴ്ച്ച സഭയുടെ ദേവാലയങ്ങളിൽ ്രപത്യേക പ്രാർത്ഥന നടത്തിയത്.
ഗാസയിൽ ഇസ്രയേൽ നടത്തുന്ന കൂട്ടക്കൊലയും വംശഹത്യയും മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. ഇതിനെതിരെ ആഗോളതലത്തിൽ ലോകരാജ്യങ്ങളുടെ സമ്മർദ്ദവും പ്രതിഷേധവും ഉയരണമെന്നും സഭ വ്യക്തമാക്കിയിട്ടുണ്ട്.
ഇക്കഴിഞ്ഞ കാലങ്ങളിലായി ക്രൈസ്തവ സഭകൾ പിന്തുടർന്ന് വന്ന മുസ്ലീം വിരോധം മാറ്റിവെച്ചാണ് ഗാസയ്ക്കായി സഭാ നേതൃത്വം ഇടപെട്ട് പ്രത്യേക പ്രാർത്ഥന നടത്തിയത്. സംഘപരിവാർ കേരളത്തിൽ ആസൂത്രണം ചെയ്യുന്ന ശെക്രസ്തവ- മുസ്ലീം ഭിന്നതയ്ക്ക് വഴിപ്പെടില്ലെന്ന സന്ദേശം കൂടിയാണ് സഭ നൽകിയത്.
കാസ പോലെയുള്ള സംഘടനകൾ തീവ്ര സംഘപരിവാർ അനുകൂല മുദ്രാവാക്യങ്ങൾ ഉയർത്തി വിശ്വാസികൾക്കിടയിൽ കടന്ന് കയറാൻ ശ്രമം നടത്തുന്നതിനിടെയാണ് മർത്തോമ സഭ ഇസ്രയേൽ അക്രമണത്തിനെതിരെ കൃത്യമായി പ്രതികരിച്ചിട്ടുള്ളത്.
ഗാസയിൽ ദീർഘനാളുകളായി നിലനിൽക്കുന്ന ദുരിതം അവസാനിക്കാൻ അധികൃതരും സഭാ സമൂഹങ്ങളും ശബ്ദമുയർത്ത ണമെന്നും ദുരിതമനുഭവിക്കുന്ന ജനങ്ങൾക്കായും ശതമാനം ജനങ്ങളും സമാധാനം പുലരാനും എല്ലാവരും പ്രാർത്ഥിക്കണ മെന്ന് മുമ്പും സഭ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടിരുന്നു.