കോട്ടയം: ഒടുവില്‍ കാത്തിരുന്ന പ്രഖ്യാപനം എത്തി, ദീപാവലി ദിവസങ്ങിലെ തിരക്കൊഴിവാക്കാന്‍ ചെന്നൈ- കോട്ടയം റൂട്ടില്‍ സ്‌പെഷല്‍ ട്രെയന്‍ പ്രഖ്യാപിച്ചു റെയില്‍വേ.
ദീപാവലി ആഘോങ്ങളുടെ ഭാഗമായി നാട്ടിലെത്താന്‍ കാത്തിരുന്നവര്‍ക്ക് ആശ്വാസം പകരുന്ന പ്രഖ്യപാനമാണു റെയില്‍വേയുടെ ഭാഗത്തു നിന്ന് ഉണ്ടായിരക്കുന്നത്.
26ന് രാത്രി 11.20ന് ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നു പുറപ്പെടുന്ന ട്രെയിന്‍ 27ന് ഉച്ചയ്ക്ക് 1.55ന് കോട്ടയത്ത് എത്തിച്ചേരും. വൈകിട്ട് 4.45ന് ട്രെയിന്‍ തിരികെ ചെന്നൈക്ക് പുറപ്പെടും.
ഒരു എസി ത്രീടയര്‍ കോച്ച്, എട്ടു സ്ലീപ്പര്‍ കോച്ചുകള്‍, 10 ജനറല്‍ സെക്കന്‍ഡ് ക്ലാസ് കോച്ചുകള്‍, രണ്ട് സെക്കന്‍ഡ് ക്ലാസ്‌കോച്ചുകള്‍(ദിവ്യാംഗസൗഹൃദം) ആണു ഉണ്ടാവുക. 26ന് ഉച്ചയ്ക്ക് 3.15ന് പുറപ്പെടുന്ന ഹൂബ്ലി - കൊല്ലം സര്‍വീസും റെയില്‍വേ ഇന്നു പ്രഖാപിച്ചിരുന്നു.
കോട്ടയം റൂട്ടിലാണു റെയില്‍വേ കൂടുതല്‍ സ്‌പെഷല്‍ ട്രെയിന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. യശ്വന്ത്പൂര്‍ കോട്ടയം, ബംഗളൂരു കൊച്ചുവേളി എന്നിവിടങ്ങളിലേക്കുള്ള ട്രെയിനുകളാണ് റെയില്‍വേ മുന്‍പു പ്രഖ്യാപിച്ചത്.
ഒക്‌ടോബര്‍ 29ന് വൈകിട്ട് 6.30ന് യശ്വന്ത്പൂര്‍ ജങ്ഷനില്‍ നിന്നു പുറപ്പെടുന്ന ട്രെയിന്‍ 30ന് രാവിലെ 8.30ന് കോട്ടയത്ത് എത്തിച്ചേരും. തുടര്‍ന്നു രാവിലെ 11.10ന് കോട്ടയത്തു നിന്നു തിരികെ യശ്വന്ത്പൂരിലേക്കും ട്രെയിന്‍ മടങ്ങും.
ബംഗളൂരു കൊച്ചുവേളി അന്ത്യോദയ എക്‌സ്പ്രസ് നവംബര്‍ നാലിനു വൈകിട്ട് 6.05നു കൊച്ചുവേളിയില്‍ നിന്നു ട്രെയിന്‍ പുറപ്പെടും. തിരികെ നവംബര്‍ 5ന് ഉച്ചയ്ക്ക് 12.45ന് തിരച്ചു ബംഗളൂരുവില്‍ നിന്നും പുറപ്പെടും.