പ​റ​ക്ക​ലി​നി​ടെ വി​മാ​ന​ത്തി​ന്‍റെ ച​ക്രം ഊ​രി വീ​ണു, സ്പൈ​സ് ജെ​റ്റി​ന് മുംബൈയിൽ അ​ടി​യ​ന്ത​ര ലാ​ൻ​ഡിം​ഗ്

New Update
Untitled

മും​ബൈ: പ​റ​ന്നു​യ​രു​ന്ന​തി​നി​ടെ ച​ക്രം ഊ​രി വീ​ണ​തി​നെ തു​ട​ർ​ന്ന് സ്പൈ​സ് ജെ​റ്റ് വി​മാ​ന​ത്തി​ന് മും​ബൈ​യി​ൽ അ​ടി​യ​ന്ത​ര ലാ​ൻ​ഡിം​ഗ്. ഗു​ജ​റാ​ത്തി​ലെ കാ​ണ്ട്‌​ല​യി​ൽ നി​ന്നും മും​ബൈ​യി​ലേ​ക്കു​ള്ള വി​മാ​ന​മാ​ണ് ച​ത്ര​പ​തി ശി​വാ​ജി വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി ലാ​ൻ​ഡ് ചെ​യ്ത​ത്.

Advertisment

വി​മാ​ന​ത്തി​ലെ 75 യാ​ത്ര​ക്കാ​രും സു​ര​ക്ഷി​ത​രാ​ണെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. വി​മാ​നം പ​റ​ന്നു​യ​ർ​ന്ന​പ്പോ​ൾ ഒ​രു വ​സ്തു താ​ഴേ​ക്ക് വീ​ഴു​ന്ന​ത് ക​ൺ​ട്രോ​ൾ ട​വ​റി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ ശ്ര​ദ്ധി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ട​യ​ർ ക​ണ്ടെ​ത്തി​യ​ത്.

പൈ​ല​റ്റി​നെ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ശേ​ഷം മും​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Advertisment