/sathyam/media/media_files/NCAxJe4HrFqs4G38TQMX.jpg)
ജൂലായ് ഒന്നുമുതൽ 20 വരെ 65 പേർക്കാണ് ഡെങ്കി സ്ഥിരീകരിച്ചത്. ഇതിന്റെ ഇരട്ടിയോളംപേർ ഡെങ്കിപ്പനി സംശയവുമായി ചികിത്സതേടി. കോഴിക്കോട് നഗരത്തിന്റെ വിവിധ ഭാഗങ്ങൾ, കാക്കൂർ, ഒളവണ്ണ, പേരാമ്പ്ര, മേപ്പയ്യൂർ, മരുതോങ്കര, ഫറോക്ക്, കുറ്റ്യാടി തുടങ്ങിയ ഭാഗങ്ങളിലെല്ലാം കഴിഞ്ഞ ദിവസം ഡെങ്കിപ്പനി റിപ്പോർട്ടുചെയ്തിട്ടുണ്ട്. പകൽ വെയിൽ കനക്കുകയും ചെയ്യും. ഇത്തരം അനുകൂല സാഹചര്യങ്ങളിൽ കൊതുക് പെരുകുന്നത് ഡെങ്കി വ്യാപനത്തിന് കാരണമാകുന്നുണ്ടെന്നാണ് കരുതുന്നത്.
ശക്തമായ പനിയും അതു കുറഞ്ഞാലും വിട്ടുമാറാത്ത ക്ഷീണവും കഫക്കെട്ടുമാണ് ഇപ്പോൾ കൂടുതലായി കണ്ടുവരുന്നത്. ശരാശരി ദിവസം 1200-1300 പേർ ചികിത്സതേടുന്നുണ്ട്. വ്യാഴാഴ്ച 1368 പേരാണ് പനിയെത്തുടർന്ന് ചികിത്സതേടിയത്. ജൂലായിൽ മാത്രം ആകെ 23,925 പേർ ചികിത്സതേടി. ഇതിൽ 282 പേർ കിടത്തിച്ചികിത്സയ്ക്ക് വിധേയരായി. പനിക്കൊപ്പം വയറിളക്കവുമുണ്ട്. എലിപ്പനിയുമായി ഏതാനും പേർ ചികിത്സതേടി. എച്ച് 1 എൻ 1 ബാധിച്ചത് ഏഴുപേർക്കാണ്.