കായിക മന്ത്രി അബ്ദുറഹിമാനെ പൊന്നാട അണിയിച്ച് ആദരിച്ച് സ്പോർട്സ് കൗൺസിൽ പെൻഷനേഴ്സ് അസോസിയേഷൻ

New Update
sports pension

തിരുവനന്തപുരം: കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ പെൻഷൻകാർക്ക് ദീർഘനാളുകളായി ലഭിക്കുവാനുണ്ടായിരുന്ന മുഴുവൻ പെൻഷൻ ആനുകൂല്യങ്ങളും അനുവദിച്ചു നല്കിയ ഇടതുപക്ഷ സർക്കാരിന് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് സ്പോർട്സ് കൗൺസിൽ പെൻഷനേഴ്സ്   അസോസിയേഷൻ പ്രസിഡൻ്റ് പി. അനിലാൽ   സംസ്ഥാന കായിക വകുപ്പ് മന്ത്രി   അബ്ദുറഹിമാനെ പൊന്നാട അണിയിച്ച് ആദരിച്ചു. അസോസിയേഷൻ സെക്രട്ടറി  സി ജയൻ,  ജോയിൻ്റ് സെക്രട്ടറി എസ്.കെ. ജവഹർ , റ്റി.എ.താരാ ദേവി  എന്നിവരും ചടങ്ങിൽ  സന്നിഹിതരായിരുന്നു.

Advertisment