/sathyam/media/media_files/2025/10/25/sports-2025-10-25-20-12-03.jpg)
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേളയിൽ ട്രാക്കിൽ അവേശകാഴ്ച സമ്മാനിച്ച് 200 മീറ്റർ ഓട്ടമത്സരങ്ങൾ.
ജൂനിയർ ​ഗേൾസ് 200 മീറ്ററിൽ പുല്ലൂരാംപാറ സെന്റ് ജോസഫ് എച്ച് എസ് സ്കൂളിലെ ദേവനന്ദ ബൈജു റെക്കോർഡോടെ സ്വർണം നേടി. 200 മീറ്റർ മത്സരങ്ങളിൽ 38 വർഷം പഴക്കമുള്ള റെക്കോർഡ് ആണ് ദേവനന്ദ തകർത്ത്.
സീനിയർ ​ഗേൾസ് 200 മീറ്ററിൽ ആദിത്യ അജിയ്ക്കാണ് സ്വർണം. ഇതോടെ കായികമേളയിലെ മീറ്റിലെ ആദ്യ ട്രിപ്പിൾ സ്വർണം നേടുന്ന താരമായി ആദിത്യ അജി. ഇഞ്ചോടിഞ്ച് പോരാട്ടമായി 200 മീറ്ററിൽ നടന്നത്. ഫോട്ടോ ഫിനിഷിങ്ങിൽ ഒപ്പമുണ്ടായിരുന്നത് കോഴിക്കോട് നിന്നുള്ള ജ്യോതി ഉപാധ്യയാണ്.
200 മീറ്റർ ജൂനിയർ ബോയ്സിലും ഇന്ന് റെക്കോർഡ് പിറന്നു. എച്ച്എസ്എസ് ചാരമം​ഗലം സ്കൂളിലെ അതുൽ ടി.എമ്മിന് മീറ്റ് റെക്കോർഡോടെയാണ് സ്വർണം നേടിയത്. 21.87 സെക്കൻഡിൽ ഫിനിഷിം​ഗ്. വീണ്ടും റെക്കോർഡോടെയാണ് അതുൽ ടി എമ്മിന്റെ ഈ ഇരട്ടസ്വർണനേട്ടം. 100 മീറ്ററിലും അതുൽ റെക്കോർഡ് കുറിച്ചിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us