Advertisment

സ്പോർട്സ് കൗൺസിൽ പെൻഷനേഴ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പ്; പി. അനിലാൽ പ്രസിഡന്റ്

New Update
Hd

തിരുവനന്തപുരം: തിരുവനന്തപുരം വൈ.എം.സി.എ. ഹാളിൽവച്ചു ചേർന്ന കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ പെൻഷനേഴ്സ് അസോസിയേഷൻ വാർഷിക പൊതുയോഗത്തിൽ അസോസിയേഷന്റെ പ്രസിഡന്റായി പി അനിലാലിനെ തെരഞ്ഞെടുത്തു. സെക്രട്ടറിയായി ജി.സുരേഷിനേയും, ട്രഷററായി കെ.രാജീവനേയും തെരഞ്ഞടുത്തു. കൃഷ്ണകുമാറായിരുന്നു റിട്ടേർണിംഗ് ആഫീസർ.

Advertisment

H

H

ടി.സതീഷ് കുമാർ അവതരിപ്പിച്ച പാനൽ എം.എസ് പവനൻ പിന്താങ്ങി. യോഗം ഐകകണ്‌ഠേന പാനൽ അംഗീകരിക്കുകയായിരുന്നു.

മറ്റു ഭാരവാഹികൾ: വൈസ്: പ്രസിഡന്റുമാർ - കരുണാകരൻ തമ്പി, അന്നമ്മ ടൈറ്റസ്, എൻ. ലോറൻസ്, ബാലചന്ദ്രൻ നായർ, എസ്.എസ്. താര, ജോയിന്റ് സെക്രട്ടറിമാർ, എസ്.കെ. ജവഹർ, സി.ജയൻ, എക്സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങൾ: ശശിധരൻ നായർ, പി.കെ.രാജീവ്, കെ.വി.മുരളീധരൻ നായർ - റ്റി.എ.താരാദേവി, ബാബുചന്ദ്രൻ നായർ.

H

ദേശീയ കായിക രംഗത്ത് സബ്ബ്-ജൂണിയർ, ജൂണിയർ സ്ക്കൂൾതലങ്ങളിൽ കേരളം പിന്നോട്ടു പോകുന്നതിലും, കേരളത്തിൽ ഇന്നു നിലനിൽക്കുന്ന അരാജകത്വവും, സ്വജന പക്ഷപാതവും, അധികാര മോഹവും മുൻ നിര കായിക സംഘടനകളെ ഒന്നൊന്നായി തകർത്തു കൊണ്ടിരിക്കുന്നതിൽ യോഗം ഉത്ഘണ്ഠ രേഖപ്പെടുത്തി.

ഇതിന് ശാശ്വതമായ പരിഹാരമുണ്ടാകുന്നതിനായി സ്പോർട്ട്സ് കൗൺസിലിനെ അടിയന്തിരമായി ഡയറക്ടറേറ്റ് ഓഫ് സ്പോർട്ട്സ് ആന്റ് യൂത്ത് അഫയേഴ്സിൽ ലയിപ്പിക്കണമെന്നു സർക്കാരിനോട് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേശം പി. അനിലാൽ അവതരിപ്പിച്ചു.

കേരള കായിക രംഗത്തിന് മികച്ച നേട്ടങ്ങൾ നല്കി ഉന്നതങ്ങളിലേക്കു നയിച്ചു സർവ്വീസിൽ നിന്നും വിരമിച്ച പരിശീലകൾക്കും, ജീവനക്കാർക്കും പ്രതിമാസ പെൻഷൻ പോലും മുടങ്ങുന്നു. 2014 മുതൽ പെൻഷൻ പറ്റിയ ജീവനക്കാർക്കുള്ള യാതൊരുവിധ പെൻഷൻ ആനുകൂല്യങ്ങളും, പത്താം ശമ്പള കമ്മീഷൻ കുടിശികയും നൽകാത്തത് യോഗം വിശദമായി ചർച്ച ചെയ്തു.

ആയതു സംബന്ധിച്ച് അടിയന്തിര തീരുമാനങ്ങൾ കൈക്കൊള്ളണമെന്ന് സർക്കാരിനോട് അഭ്യർത്ഥിച്ചു കൊണ്ടുള്ള മൂന്നു പ്രമേയങ്ങൾ എം.എസ്. പവനൻ അവതരിപ്പിച്ചു. നാലു പ്രമേയങ്ങളും യോഗം ഐകകണ്‌ഠേന അംഗീകരിച്ചു.

ഏറ്റവും സീനിയറായ പെൻഷൻ അംഗവും, ആദ്യ ക്രിക്കറ്റ് പരിശീലകനുമായിരുന്ന എസ് ഗണേശൻ, അത്ലറ്റിക് കോച്ച് ദ്രോണാചാര്യ ടി.പി. ഔസേപ്പ്, വോളീബോൾ പരിശീലകരായ ബാലഗോപാലൻ കെ.കെ, സേതുമാധവൻ, ഫുട്ബോൾ കോച്ച് കെ.കെ.ശ്രീധരൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ജി.സുരേഷ് സ്വാഗതവും, എൻ. ലോറൻസ് നന്ദിയും പറഞ്ഞു. 128 പെൻഷൻ അംഗങ്ങൾ യോഗത്തിൽ പങ്കെടുത്തു.

Advertisment