സംസ്കൃത സർവ്വകലാശാലയിൽ ഡിപ്സോമഃ പ്ലസ് ടു സേ പരീക്ഷ വിജയിച്ചവർക്ക് സ്പോട്ട് അഡ്മിഷൻ 31ന്

New Update
kaladi university

ഏറ്റുമാനൂർ: ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ ഏറ്റുമാനൂർ പ്രാദേശിക കാമ്പസിലെ ഡിപ്ലോമ ഇൻ ആയുർവേദ പഞ്ചകർമ്മ ആൻഡ് ഇന്റർനാഷണൽ സ്പാ തെറാപ്പി കോഴ്സിൽ ഒഴിവുളള സീറ്റുകളിലേയ്ക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു.

Advertisment

പ്ലസ് ടു സേ പരീക്ഷ വിജയിച്ചവർക്ക് അപേക്ഷിക്കാം. വിദേശ രാജ്യങ്ങളിൽ ജോലിക്കുളള അംഗീകൃത കോഴ്സായ ഈ ഡിപ്ലോമ കോഴ്സിൽ ചേരുവാൻ ആഗ്രഹിക്കുന്നവർ ജൂലൈ 31ന് മുമ്പ് സർവ്വകലാശാലയുടെ ഏറ്റുമാനൂർ പ്രാദേശിക കാമ്പസിൽ അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണമെന്ന് സർവ്വകലാശാല അറിയിച്ചു. ഫോൺഃ 9447112663.

Advertisment