ഐയോകോഡ് ഹാക്കത്തോണില്‍ സ്‌ക്വാഡ്-5 ജേതാക്കള്‍

New Update
Squad-5 winners
കോഴിക്കോട്: ഗവ. സൈബര്‍പാര്‍ക്കിലെ മുന്‍നിര സോഫ്ട്വെയര്‍ ഡെവലപ്മെന്റ് കമ്പനിയായ ഐയോകോഡ്, ജീവനക്കാര്‍ക്കായി നടത്തിയ ഹാക്കത്തോണില്‍ സ്‌ക്വാഡ്-5 ജേതാക്കളായി. എഐ അധിഷ്ഠിത  വെബ് പ്ലഗിന്‍ അടിസ്ഥാനമാക്കി ജിയുഐ ഓട്ടോമേഷന്‍ അസിസ്റ്റന്റ് ഉപയോഗിച്ചതാണ് എട്ട് ടീമുകള്‍ പങ്കെടുത്ത മത്സരത്തില്‍ സ്‌ക്വാഡ്-5 നെ ഒന്നാം സ്ഥാനത്ത് എത്തിച്ചത്.

പാരമ്പര്യ കീവേഡ് ഫില്‍ട്ടറുകള്‍ക്കപ്പുറം നിയമാനുസൃത സന്ദേശ കൈമാറ്റം ഉറപ്പാക്കുന്ന, എഐ അധിഷ്ഠിത കംപ്ലയന്‍സ് ഫയര്‍വാള്‍ അവതരിപ്പിച്ച സ്‌ക്വാഡ്-3 രണ്ടാം സ്ഥാനം കരസ്ഥമാക്കി. സെയില്‍സ് രംഗത്തുള്ളവര്‍ക്ക് കോളുകളുടെ ഗുണനിലവാരവും പ്രകടനവും മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന എഐ അധിഷ്ഠിത കോള്‍ കോച്ച് സംവിധാനം അവതരിപ്പിച്ച സ്‌ക്വാഡ്-6 നാണ് മൂന്നാം സ്ഥാനം.ഒന്നാം സ്ഥാനം നേടിയ ടീമിന് 50,000 രൂപയും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയവര്‍ക്ക് യഥാക്രമം 30,000, 20,000 രൂപ വീതവും സമ്മാനം ലഭിച്ചു.

എഐ, മെഷീന്‍ ലേണിംഗ് എന്നിവയുടെ ഉപയോഗം, ബിസിനസ് മോഡല്‍, അവതരണം, ബിസിനസ് ഇംപാക്ട്, കോഡ് ഗുണനിലവാരം, നവീകരണം എന്നിവ അടിസ്ഥാനമാക്കിയാണ് വിജയികളെ തിരഞ്ഞെടുത്തത്.
വെല്ലുവിളികളും സങ്കീര്‍ണതകളും നിറഞ്ഞ പ്രശ്‌നങ്ങള്‍ക്ക് ഫലപ്രദമായ പരിഹാരം കണ്ടെത്താന്‍ ജീവനക്കാരെ പ്രാപ്തരാക്കുകയാണ് ഹാക്കത്തോണിന്റെ  ലക്ഷ്യം.

ആദ്യ ദിവസം ഓരോ ടീമംഗങ്ങള്‍ക്കും പരിഹരിക്കുന്നതിനുള്ള പ്രശ്‌നങ്ങള്‍ നല്‍കി. അടുത്ത ദിവസം സംവാദത്തിലൂടെയും സാങ്കേതിക സെഷനുകളിലൂടെയും പ്രശ്നങ്ങള്‍ പരിഹരിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നു. തുടര്‍ന്ന് വൈകുന്നേരത്തോടെ എട്ടു ടീമുകളും അവതരണം നടത്തി. അതിനു ശേഷം വിധിനിര്‍ണയ സമിതി വിജയികളെ പ്രഖ്യാപിക്കുകയായിരുന്നു.
Advertisment
Advertisment