/sathyam/media/media_files/2025/10/17/kc-venugopal-2025-10-17-16-00-46.jpg)
കോട്ടയം: ഇനിയുമൊരു സൗമ്യ ഉണ്ടാവരുത്. ഇനിയുമൊരു ശ്രീക്കുട്ടിക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ നമുക്കിട വരരുത്. നമ്മുടെ പെണ്‍മക്കള്‍ക്കും സഹോദരിമാര്‍ക്കും അമ്മമാര്‍ക്കുമൊക്കെ സമാധാനത്തോടെ യാത്ര ചെയ്യാന്‍ കഴിയണം. റെയില്‍വേയുടെ അനാസ്ഥയ്‌ക്കെതിരെ രൂക്ഷ പ്രതികരണവുമായി കെ.സി. വേണുഗോപാല്‍ എം.പി.
ആക്രമണത്തിനിരയായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുകയും പ്രതിയെ പിടികൂടുകയുമല്ല, ആ ആക്രമണം ഒരിക്കലും സംഭവിക്കില്ലെന്ന് ഉറപ്പുവരുത്തുകയാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ചെയ്യേണ്ടതെന്നും എം.പി. ഫേസ്ബുക്ക് കുറിപ്പില്‍ വിമര്‍ശനം ഉന്നയിച്ചു.
/filters:format(webp)/sathyam/media/media_files/2025/11/04/soumya-2025-11-04-09-56-03.jpg)
14 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മനസ്സ് മരവിച്ചൊരു വാര്‍ത്ത കേട്ടതിന്റെ ഓര്‍മകളില്‍ക്കൂടിയാണ് ഇന്നലത്തെ രാത്രി കടന്നുപോയത്. സൗമ്യയുടെ ചേതനയറ്റ ശരീരവും ഒരമ്മയുടെ അടക്കിപ്പിടിച്ച കരച്ചിലും ഓര്‍മ്മകളില്‍ നിന്ന് ഒരുകാലവും മായ്ക്കപ്പെടില്ല. 
പക്ഷേ, എത്രയെത്ര മനുഷ്യത്വമില്ലാത്ത കുറ്റകൃത്യങ്ങള്‍ക്ക് നാം സാക്ഷിയായാലും, എത്രയെത്ര മനസ്സാക്ഷി മരവിക്കുന്ന കാഴ്ചകള്‍ മുന്‍പില്‍ വന്നാലും ഭരണകൂടങ്ങള്‍ പുലര്‍ത്തുന്ന നിസംഗതയ്ക്ക് ഒരു മാറ്റാവുമുണ്ടാകില്ലെന്നത് ക്രൂരമാണ്.
ജീവനോട് പൊരുതുകയാണ് ഒരു പെണ്‍കുട്ടി, തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍.
/filters:format(webp)/sathyam/media/media_files/2025/11/03/images-1280-x-960-px499-2025-11-03-11-22-06.jpg)
ട്രെയിനില്‍ വെച്ച് മദ്യലഹരിയില്‍ ഒരു ക്രൂരന്‍ നടത്തിയ ആക്രമണം. ഭാഗ്യം കൊണ്ട് രക്ഷപ്പെട്ട അവളുടെ സുഹൃത്ത്. എന്നാണ് പഠിക്കുക നമ്മുടെ ഭരണസംവിധാനങ്ങള്‍? സൗമ്യയും ശ്രീക്കുട്ടിയുമൊക്കെ ഇരകളാവുകയാണ്, ഭരണകൂടങ്ങളാല്‍.
മദ്യലഹരിയിലാണ് അയാള്‍ കോട്ടയം മുതല്‍ തിരുവനന്തപുരം വരെ യാത്ര ചെയ്തത്. എവിടെയായിരുന്നു ജനങ്ങളുടെ സുരക്ഷയ്‌ക്കൊരുക്കിയ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ്? എവിടെയാണ് പോലീസ് സംവിധാനം?
15 വര്‍ഷങ്ങള്‍ക്കു മുന്‍പ് എങ്ങനെയായിരുന്നോ ആര്‍പിഎഫിന്റെയും റെയില്‍വേ പോലീസിന്റെയും അംഗബലം, അതില്‍ നിന്ന് ഒരണു പോലും ഇപ്പോഴും മാറ്റമില്ലാതെ തുടരുകയാണ്.
രാജ്യത്തെ അര്‍ദ്ധസൈനിക വിഭാഗങ്ങളുടെയും സംസ്ഥാന ഏജന്‍സികളുടെയും ആള്‍ബലം ക്രമേണ വര്‍ധിച്ചിട്ടും റെയില്‍വേ ഇക്കാര്യത്തില്‍ അലംഭാവം തുടരുകയാണ്.
ട്രെയിനിന്റെയും പാളങ്ങളുടെയും സ്റ്റേഷനുകളുടെയും എണ്ണം കൂടിയിട്ടും ജനങ്ങളുടെ സുരക്ഷയ്ക്ക് നിയോഗിക്കേണ്ടുന്ന സംവിധാനത്തോട് കടുത്ത അവഗണന തുടരുകയാണ്.
/filters:format(webp)/sathyam/media/media_files/jKfwsePUpO0V4E4IouRw.jpg)
ഇനിയും ഒരിരയ്ക്ക് വേണ്ടി കാത്തിരിക്കും പോലെയുള്ള മാനസികനിലയിലാണ് കേന്ദ്ര ഭരണകൂടം പെരുമാറുന്നത്.
നമ്മുടെ പെണ്‍മക്കള്‍ക്കും സഹോദരിമാര്‍ക്കും അമ്മമാര്‍ക്കുമൊക്കെ സമാധാനത്തോടെ യാത്ര ചെയ്യാന്‍ കഴിയണം. അതിനിനിയും പുലര്‍ത്തുന്ന നിസംഗത റെയില്‍വേ അവസാനിപ്പിക്കണം.
ആക്രമണത്തിനിരയായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുകയും പ്രതിയെ പിടികൂടുകയുമല്ല, ആ ആക്രമണം ഒരിക്കലും സംഭവിക്കില്ലെന്ന് ഉറപ്പുവരുത്തുകയാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ചെയ്യേണ്ടത്.
ഇനിയുമൊരു സൗമ്യ ഉണ്ടാവരുത്. ഇനിയുമൊരു ശ്രീക്കുട്ടിക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ നമുക്കിട വരരുത്. ഇനിയെങ്കിലും ഉണരുക. എന്നും എം.പി ഫേസ്ബുക്കില്‍ കുറിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us