/sathyam/media/media_files/2026/03/04/sreejith-2026-03-04-22-37-21.jpg)
തിരുവനന്തപുരം: സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ തനിക്ക് നേരെ അധിക്ഷേപ പരാമര്‍ശം നടത്തിയെന്ന് നോവലിസ്റ്റ് ശ്രീജിത്ത് മൂത്തേടത്ത്. കേന്ദ്ര- സംസ്ഥാന ബാലസാഹിത്യ അവാര്‍ഡ് ജേതാവായ ശ്രീജിത്ത് പുരസ്‌കാരം ഏറ്റുവാങ്ങിയതിന് ശേഷമായിരുന്നു സംഭവം.
പുരസ്‌കാരം സമ്മാനിച്ചത് സംസ്ഥാന സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ ദിവ്യ എസ് അയ്യര്‍ ഐഎഎസ് ആയിരുന്നു. പുരസ്‌കാര ജേതാക്കള്‍ ചിത്രമെടുത്തപ്പോള്‍ ശ്രീജിത് മൂത്തേടത്ത്, സാംസ്‌കാരിക ഡയറക്ടര്‍ക്കൊപ്പം നിന്നുവെന്നതാണ് കാരണമായി പറഞ്ഞത്.
ഇന്ന് കാലത്ത് 11 മണിക്കായിരുന്നു പുരസ്‌കാര വിതരണം. പരിപാടികള്‍ കഴിഞ്ഞ് വൈകിട്ട് നാലേകാല്‍ മണിയോടെ സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റിറ്റിയൂട്ട് ഡയറക്ടര്‍ പള്ളിയറ ശ്രീധരന്‍ ഫോണില്‍ വിളിച്ചാണ് ആക്രോശിച്ചത്.
ചിത്രമെടുക്കുമ്പോള്‍ ശ്രീധറിന് ദിവ്യ എസ് അയ്യരോടൊപ്പം നില്‍ക്കാന്‍ ആയില്ല, അവര്‍ക്കിടയില്‍ ശ്രീജിത്ത് മൂത്തേടത്ത് നിന്നുവെന്നാണ് കാരണം പറഞ്ഞത്. 'നീ ആരാടാ നായേ' എന്ന് ചോദിച്ചായിരുന്നു ശ്രീധരന്‍ ആക്രോശിച്ചതെന്നാണ് ശ്രീജിത്തിന്റെ ആരോപണം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us