സുഭാഷ് ടി ആര്‍
Updated On
New Update
/sathyam/media/media_files/2025/12/22/untitled-2025-12-22-13-08-47.jpg)
കാഞ്ഞിരമറ്റം: പുതുവാശ്ശേരി ശക്തികാവ് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ, ഉത്സവത്തിന്റെ ഭാഗമായി ഗുരുവായൂർ ക്ഷേത്ര കലാനിലയം കൃഷ്ണനാട്ടം അവതരിപ്പിക്കുകയുണ്ടായി. കൃഷ്ണനാട്ട കഥകളിലെ നാലാം കഥയായ 'കംസ വധം' എന്ന കഥയാണ് അവതരിപ്പിച്ചത്.
Advertisment
/filters:format(webp)/sathyam/media/media_files/2025/12/22/untitled-2025-12-22-13-09-17.jpg)
കൃഷ്ണനാട്ടത്തിൽ അവതാരം മുതൽ സ്വർഗ്ഗരോഹണം വരെയുള്ള കഥകൾ 8 ഭാഗമായിട്ടാണ് അവതരിപ്പിക്കുന്നത്. കഴിഞ്ഞ മുപ്പത് വർഷമായി ക്ഷേത്രത്തിൽ നടത്തുന്ന ഭക്തിസാന്ദ്രമായ ഈ കലാരൂപം ദർശിക്കുന്നത് വിശേഷമായി കരുതപ്പെടുന്നു.
ഗുരുവായൂർ ക്ഷേത്രത്തിനു പുറത്ത് അപൂർവമായിട്ടേ ഈ കലാരൂപം നടത്തപ്പെടാറുള്ളു. "കൃഷ്ണനാട്ടം" നടക്കുന്ന സ്ഥലത്തു ഗുരുവായൂരപ്പന്റെ സാന്നിധ്യം ഉണ്ടെന്നു പറയപ്പെടുന്നു.
/filters:format(webp)/sathyam/media/media_files/2025/12/22/untitled-2025-12-22-13-09-44.jpg)
ഈ ക്ഷേത്രത്തിൽ ചതുർബാഹുവായ ശ്രീകൃഷ്ണനും ഭഗവതിയും പടിഞ്ഞാറ് ദർശനമായിട്ടാണ് കുടികൊള്ളുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us