/sathyam/media/media_files/2025/11/13/sreelanka-2025-11-13-01-53-51.png)
ഇസ്ലാമബാദ്: ഇസ്ലാമബാദ് സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനില്‍ സുരക്ഷിതരല്ലെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം. പര്യടനം റദ്ദാക്കി ശ്രീലങ്കന്‍ ടീം മടങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍.
പാകിസ്ഥാനെതിരായ രണ്ടാം ഏകദിനം കളിച്ചേക്കില്ല. സുരക്ഷ വര്‍ധിപ്പിക്കാമെന്ന് പാക് ടീം അധികൃതര്‍ അറിയിച്ചെങ്കിലും ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം ഇത് നിരസിച്ചതായാണ് വിവരം. മൂന്ന് ഏകദിന മത്സരങ്ങളാണ് പാക് പര്യടനത്തില്‍ ഉള്ളത്.
ഏകദിന പരമ്പര നടക്കുന്ന റാവല്‍പിണ്ടിയും സ്‌ഫോടനം നടന്ന ഇസ്ലാമബാദും തമ്മില്‍ ചെറിയ അകലം മാത്രമുള്ള പശ്ചാത്തലത്തിലാണ് പര്യടനം മതിയാക്കി പോകാനുള്ള തീരുമാനത്തിലേക്ക് ശ്രീലങ്കന്‍ ടീം എത്തിയത്.
രണ്ടാം ഏകദിനം വ്യാഴാഴ്ച അതേഗ്രൗണ്ടില്‍ നടക്കും. എന്നാല്‍ നിശ്ചയിച്ച പ്രകാരം മത്സരം നടക്കുമെന്ന പ്രതീക്ഷയിലാണ് പാക് ടീം അധികൃതര്‍. ശ്രീലങ്കയ്‌ക്കെതിരായ ആദ്യഏകദിനത്തില്‍ പാകിസ്ഥാന്‍ ആറ് റണ്‍സിന് വിജയിച്ചിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us