സിപിഐ വിട്ട ശ്രീനാദേവി കുഞ്ഞമ്മ കോൺ​ഗ്രസ് സ്ഥാനാർത്ഥി. പത്തനംതിട്ട പള്ളിക്കൽ ഡിവിഷനിൽ മത്സരിക്കും. കോൺ​ഗ്രസിലെത്തിയത് ഇന്ന് രാവിലെ

പത്തനംതിട്ട ഡിസിസിയിൽ നടക്കുന്ന ചടങ്ങിൽ കോൺഗ്രസ് അംഗത്വവും സ്വീകരിക്കുമെന്ന് അറിയിച്ചിരുന്നു.

New Update
img(95)

പത്തനംതിട്ട:സിപിഐ വിട്ട പത്തനംതിട്ട ജില്ലാ പഞ്ചായത്ത് മുൻ അംഗം ശ്രീനാദേവി കുഞ്ഞമ്മ കോൺ​ഗ്രസ് സ്ഥാനാർത്ഥിയാകും. പത്തനംതിട്ട പള്ളിക്കൽ ഡിവിഷനിലാണ് മത്സരിക്കുക. 

Advertisment

ഇന്നാണ് ശ്രീനാദേവി കുഞ്ഞമ്മ സിപിഐയിൽ നിന്ന് കോൺ​ഗ്രസിലേക്ക് എത്തിയത്. നേരത്തെ പള്ളിക്കൽ ഡിവിഷനിലെ സിപിഐ പ്രതിനിധി ആയിരുന്നു ഇന്ന് രാവിലെ തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാനത്ത് എത്തിയ ശ്രീനാദേവിയെ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും ദീപാദാസ് മുൻഷിയും മുതിര്‍ന്ന നേതാക്കളും ചേര്‍ന്ന് ഷോളണിയിച്ചാണ് സ്വീകരിച്ചത്. 

പത്തനംതിട്ട ഡിസിസിയിൽ നടക്കുന്ന ചടങ്ങിൽ കോൺഗ്രസ് അംഗത്വവും സ്വീകരിക്കുമെന്ന് അറിയിച്ചിരുന്നു. സിപിഐ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച പള്ളിക്കൽ ഡിവിഷനിൽ തന്നെ ശ്രീനാദേവിയെ അവിടെ തന്ന കോൺഗ്രസ് സ്ഥാനാര്‍ത്ഥിയാക്കുമെന്ന സൂചനയും പുറത്തുവന്നിരുന്നു. 

അധികാരം അല്ല ആദര്‍ശം മുൻനിര്‍ത്തിയാണ് കോൺഗ്രസുമായി സഹകരിക്കുന്നതെന്നും അഴിമതി ചോദ്യം ചെയ്തായിരുന്നു സിപിഐ യിലെ പ്രശ്നമെന്നും ആയിരുന്നു ശ്രീനാദേവി കുഞ്ഞമ്മയുടെ പ്രതികരണം.

Advertisment