/sathyam/media/media_files/2025/01/11/Bn5tPEpx8B4kE4iINqHS.jpg)
പാ​ല​ക്കാ​ട്: സാ​മൂ​ഹ്യ​മാ​ധ്യ​മ​ത്തി​ലൂ​ടെ ശ്രീ​നാ​രാ​യ​ണ ഗു​രു​വി​നെ അ​ധി​ക്ഷേ​പി​ച്ച അ​ധ്യാ​പ​ക​നെ​തി​രെ കേ​സെ​ടു​ത്ത് പോ​ലീ​സ്. ആ​ന​ക്ക​ര മേ​ലേ​ഴി​യം എ​ൽ​പി സ്കൂ​ളി​ലെ അ​ധ്യാ​പ​ക​നും കൂ​റ്റ​നാ​ട് തൊ​ഴു​ക്കാ​ട് സ്വ​ദേ​ശി​യു​മാ​യ ക​ള്ളി​വ​ള​പ്പി​ൽ പ്ര​കാ​ശി​നെ​തി​രെ​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.
ഫേ​സ്ബുക്കി​ലൂ​ടെ ശ്രീ​നാ​രാ​യ​ണ ഗു​രു​വി​നെ അ​ധി​ക്ഷേ​പി​ച്ച സം​ഭ​വ​ത്തി​ൽ ചാ​ലി​ശേ​രി പോ​ലീ​സ് ആ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. സെ​പ്റ്റം​ബ​ർ 22ന് ​ആ​ണ് ശ്രീ​നാ​രാ​യ​ണ ഗു​രു​വി​നെ​തി​രെ അ​സ​ഭ‍്യം പ​റ​ഞ്ഞു​കൊ​ണ്ടു​ള്ള പോ​സ്റ്റ് ഇ​യാ​ൾ ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വ​ച്ച​ത്.
ഇ​തേ തു​ട​ർ​ന്ന് എ​സ്എ​ൻ​ഡി​പി യോ​ഗം കൂ​റ്റ​നാ​ട് ശാ​ഖാ സെ​ക്ര​ട്ട​റി അ​പ്പു ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ചാ​ലി​ശേ​രി പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. പ്ര​തി​യെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് ചാ​ലി​ശേ​രി പോ​ലീ​സ് അ​റി​യി​ച്ചു.