വിടവാങ്ങിയത് ചിരിയുടെയും ചിന്തയുടെയും തമ്പുരാൻ

New Update
11f69b37-6d88-485d-809a-bef9a5c6c2b6

​മലയാള സിനിമയുടെ തിരക്കഥ തിരുത്തിയെഴുതിയ, മലയാളിയെ സ്വയം ചിരിക്കാൻ പഠിപ്പിച്ച പ്രിയപ്പെട്ട ശ്രീനിവാസൻ (69) വിടവാങ്ങി.

വെറുമൊരു നടൻ എന്നതിലുപരി, നമ്മുടെ സാംസ്കാരിക ജീവിതത്തിന്റെ ഭാഗമായിരുന്നു അദ്ദേഹം. ദാസനും വിജയനും, തളത്തിൽ ദിനേശനും, സി.ഐ.ഡി രാംദാസും അടക്കം എത്രയെത്ര കഥാപാത്രങ്ങൾ ! 

Advertisment

രാഷ്ട്രീയം, കുടുംബം, സമൂഹം തുടങ്ങി മലയാളിയുടെ എല്ലാ കാപട്യങ്ങളെയും ഇത്രയേറെ നർമ്മബോധത്തോടെ വിമർശിച്ച മറ്റൊരു കലാകാരനില്ല.

​'സന്ദേശം' പോലെ കാലത്തിന് മുൻപേ സഞ്ചരിച്ച സിനിമകൾ സമ്മാനിച്ച ആ തൂലിക ഇനി ചലിക്കില്ല എന്നത് വലിയൊരു ശൂന്യതയാണ്. വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളുടെയും സിനിമാ ലോകത്തിന്റെയും ദുഃഖത്തിൽ പങ്കുചേരുന്നു.

​ചിരിപ്പിച്ചു ചിരിപ്പിച്ചു ഒടുവിൽ കരയിപ്പിച്ചു കടന്നുപോയ പ്രിയ ശ്രീനിവാസന് ആദരാഞ്ജലികൾ! 

Advertisment