/sathyam/media/media_files/2025/12/20/sreenivasan-2025-12-20-15-25-39.jpg)
തിരുവനന്തപുരം: കേരളത്തിന്റെ സിനിമാ ചരിത്രം മാറ്റിക്കുറിച്ച ശ്രീനിവാസൻ ചിത്രങ്ങൾ എഴുതപ്പെട്ടത് കൊച്ചി നഗരത്തിലാണ്. കണ്ണൂരുകാരനാണെങ്കിലും കൊച്ചി ശ്രീനിവാസന് പ്രിയനഗരമായിരുന്നു. അവിടെയാണ് ശ്രീനിവാസൻ ജീവിതത്തിനായി തിരഞ്ഞെടുത്തത്.
സിനിമാജീവിതം തുടങ്ങിയ സ്ഥലത്തിനോടുണ്ടായ താത്പര്യമാണ് കുടുംബമടക്കം കൊച്ചിയിൽ ജീവിക്കാമെന്ന തീരുമാനമെടുക്കുന്നതിൽ എത്തിച്ചതെന്ന് ശ്രീനിവാസൻ പറഞ്ഞിട്ടുണ്ട്. ഒരു കാട്ടിൽ കൊണ്ടുപോയി താമസിപ്പിക്കരുതേ എന്ന് മാത്രമാണ് ഭാര്യ വിമല ആവശ്യപ്പെട്ടത്.
/filters:format(webp)/sathyam/media/media_files/2025/12/20/sreenivasan-3-2025-12-20-15-33-17.jpg)
എന്നാൽ കൊച്ചി നഗരമല്ല ജീവിക്കാനായി ശ്രീനിവാസൻ തിരഞ്ഞെടുത്തത്. ഉദയംപേരൂരിനടുത്ത് കണ്ടനാടെന്ന ഗ്രാമമാണ്. ഇവിടം തിരഞ്ഞെടുത്തപ്പോൾ വിമലയ്ക്ക് ആദ്യം ചെറിയ ബുദ്ധിമുട്ടുണ്ടായിരുന്നെങ്കിലും പിന്നീട് എല്ലാവർക്കും പ്രിയപ്പെട്ടതായി മാറി.
ശ്രീനിവാസന്റെ ജീവിതത്തിലെ പല ആദ്യസംഭവങ്ങൾക്കും സാക്ഷിയായ സ്ഥലമാണ് എറണാകുളം. അത്തരത്തിൽ സിനിമയിൽ എന്റെ പി.എ. ബക്കർ സംവിധാനം ചെയ്ത മണിമുഴക്കം എന്ന ചിത്രത്തിലാണ് ശ്രീനിവാസൻ അഭിനയിച്ചത്.
മണിമുഴക്കത്തിന്റെ ഷൂട്ടിംഗ് 1977ൽ എറണാകുളത്ത് വച്ചായിരുന്നു. ഫിലിം ചേംബർ ഇൻസ്റ്റിറ്റ്യൂട്ടിൽ രണ്ടുവർഷത്തെ കോഴ്‌സ് പഠിക്കാൻ ചെന്നൈയിലായിരുന്നു അക്കാലത്ത്. അവിടുത്തെ മലയാളം ബാച്ചിന്റെ അദ്ധ്യാപകനായ പ്രഭാകരൻ സാറിന്റെ അടുത്ത സുഹൃത്താണ് പി.എ. ബക്കർ. അങ്ങനെ ഒരിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽവച്ച് കണ്ടപ്പോൾ പറഞ്ഞു.
എറണാകുളത്ത് ഷൂട്ടിംഗ് തുടങ്ങാൻ പരിപാടിയിട്ടിട്ടുണ്ട്. അവിടെ വരികയാണെങ്കിൽ അതിൽ ഒരു റോൾ ചെയ്യാമെന്ന്. അദ്ദേഹം സിനിമയെടുക്കുന്നുവെന്ന് അറിഞ്ഞിട്ടില്ല, അദ്ദേഹത്തോട് ചാൻസ് ചോദിച്ചിട്ടില്ല, ബുക്ക് ചെയ്തിട്ടുമില്ല! എറണാകുളത്ത് വരികയാണെങ്കിൽ സിനിമയിൽ അഭിനയിക്കാം എന്നാണ് പറഞ്ഞത്.
/filters:format(webp)/sathyam/media/media_files/2025/12/20/sreenivasan-2025-12-20-12-45-34.jpg)
അന്ന് സിനിമയിൽ അഭിനയിക്കുകയെന്നത് പ്രധാനപ്പെട്ട പ്രശ്‌നമല്ല. ഇൻസ്റ്റിറ്റ്യൂട്ട് കഴിഞ്ഞശേഷം നാടകത്തിൽ തുടരാനായിരുന്നു താത്പര്യം. അതിനുമുമ്പുതന്നെ ഒരുപാട് നാടകങ്ങൾ സംവിധാനം ചെയ്യുകയും അഭിനയിക്കുകയുമൊക്കെ ചെയ്തിരുന്നു.
അദ്ദേഹത്തിന്റെ ക്ഷണത്തിൽ ആകെയുള്ള ഇന്ററസ്റ്റ് ആദ്യമായി ഒരു ഫുൾഫ്ലഡ്ജ്ഡ് ഷൂട്ടിംഗ് കാണാമെന്നതാണ്. അങ്ങനെ എറണാകുളത്തേക്ക് ആദ്യയാത്രതിരിച്ചു. അതിനുമുമ്പ് നാട്ടിൽനിന്ന് കോഴിക്കോട് വരെയേ പോയിരുന്നുള്ളൂ. പിന്നെ ഒരിക്കൽ തിരുവനന്തപുരത്തേക്കും. പക്ഷേ എറണാകുളത്ത് ഇറങ്ങേണ്ടി വന്നിരുന്നില്ല.
കാർട്ടൂണിസ്റ്റ് തോമസായിരുന്നു മണിമുഴക്കത്തിന്റെ പ്രൊഡ്യൂസർ. അദ്ദേഹം എറണാകുളത്തുകാരനായിരുന്നു. രവിപുരത്തെ വീട്ടിൽ താമസിച്ച്, പലയിടങ്ങളിലായിട്ടായിരുന്നു ഷൂട്ടിംഗ്. സ്വാമി അയ്യപ്പൻ സിനിമയിൽ അയ്യപ്പനായി അഭിനയിച്ച ഹരിയാണ് നായകൻ. അദ്ദേഹവും സംവിധായകനുമെല്ലാം ആവീട്ടിൽ തന്നെയാണ് താമസിച്ചത്.
20 ദിവസത്തോളം ചിത്രത്തിന്റെ ഷൂട്ടിംഗ് നീണ്ടു. എന്നാൽ ഷൂട്ടിംഗ് തുടങ്ങി കുറച്ചുദിവസം കഴിഞ്ഞപ്പോൾ പനി വന്നു. അത് ടൈഫോയിഡായി മാറി. എം.ജി റോഡിലെ ഒരു നഴ്സിംഗ് ഹോമിൽ പ്രവേശിപ്പിച്ചു. അസുഖം മാറുമ്പോഴേക്ക് ഷൂട്ടിംഗ് കഴിഞ്ഞു. അങ്ങനെ ചിത്രത്തിലെ വേഷം മുഴുമിക്കാൻ പറ്റിയില്ല. ഒരു അനാഥമന്ദിരത്തിന്റെ കഥയായതുകൊണ്ട് എന്റെ റോൾ മറ്റുപലർക്കുമായി വീതിച്ച് സംവിധായകൻ മാനേജ് ചെയ്യുകയായിരുന്നു.
പിന്നീട് അദ്ദേഹത്തിന്റെതന്നെ സംഘഗാനമെന്ന ചിത്രത്തിൽ നായകനായി. സംവിധായകനായ രാമു കാര്യാട്ട് അതിൽ പ്രധാന റോൾ അഭിനയിച്ചിട്ടുണ്ട്. ആ ചിത്രത്തിന്റെ മെയിൻ ലൊക്കേഷൻ കോഴിക്കോടായിരുന്നെങ്കിലും കുറച്ചുദിവസം എറണാകുളത്തും ഷൂട്ട് ചെയ്തിരുന്നു.
/filters:format(webp)/sathyam/media/media_files/WFzXH83a0TNw9CDtCA85.jpg)
ആദ്യമായി തിരക്കഥ എഴുതാനുള്ള ശ്രമം നടന്നതും എറണാകുളത്ത് വച്ചായിരുന്നു. മേള എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുമ്പോൾ സംവിധായകൻ കെ.ജി. ജോർജ് സ്ക്രിപ്റ്റ് ഒന്ന് ഭേദപ്പെട്ട രീതിയിലേക്ക് മാറ്റിയെഴുതാൻ ശ്രമിച്ചുനോക്കൂവെന്ന് ആവശ്യപ്പെട്ടു. അങ്ങനെ സീനുകൾ എഴുതാൻ തീവ്രമായ ശ്രമങ്ങൾ നടത്തിയത് ഇവിടെവച്ച് മേളയ്ക്ക് വേണ്ടിയായിരുന്നു.
മേളയുടെ ചർച്ചകൾ നടന്നത് ചെന്നൈയിലായിരുന്നു. ജോർജ് സാറിന്റെ കൂടെ എഡിറ്റർ രവി, കാമറാമാൻ രാമചന്ദ്രബാബു എന്നിവർ ചേർന്ന് പ്രൊഡ്യൂസർ പ്രഭാകരൻ സാറിന്റെ വീട്ടിൽ വച്ചായിരുന്നു ചർച്ച. പ്രഭാകരൻ സാറിന് എന്നെ അറിയാവുന്നതുകൊണ്ട് എന്നോടും കൂടെയിരിക്കാൻ പറഞ്ഞിരുന്നു. അതിന്റെ ഡിസ്‌കഷൻ സമയത്ത് മുഴുവൻ ഉണ്ടായിരുന്നതുകൊണ്ട് കഥയുടെ മുക്കുംമൂലയും അറിയാം.
സിനിമയുടെ സീൻ നാടകത്തിന്റേത് പോലെയല്ലെങ്കിലും ഡിസ്കഷൻ സമയത്ത് അറിവുള്ളവർ പറയുന്നതുകേട്ട് അതെങ്ങനെയെന്ന് മനസിലാക്കിയിരുന്നു. അന്ന് മറൈൻ ഡ്രൈവിലുണ്ടായിരുന്ന റെയ്മണ്ട് സർക്കസായിരുന്നു പ്രധാന ലൊക്കേഷൻ. സർക്കസുകാർ താമസിക്കുന്ന റാവുട്ടിയിലിരുന്നാണ് സീനുകൾ തിരുത്തിയെഴുതാൻ ശ്രമിച്ചത്.
മേള കൂടാതെ സത്യൻ അന്തിക്കാടിന്റെ സന്മനസുള്ളവർക്ക് സമാധാനം അങ്ങനെ അക്കാലത്തെ പല സിനിമകളുടേയും ഷൂട്ടിംഗ് എറണാകുളത്തായിരുന്നു. എറണാകുളത്തെ ബി.ടി.എച്ച് ഹോട്ടലിലിരുന്നാണ് സത്യനുമായി പട്ടണപ്രവേശം ഉൾപ്പെടെ ഒരുപാട് സിനിമകളെക്കുറിച്ച് ചർച്ച ചെയ്തതും കഥയെഴുതിയതും സ്ക്രിപ്റ്റുകളുണ്ടാക്കിയതുമെല്ലാം.
/filters:format(webp)/sathyam/media/media_files/ta4LKb71kxwujgvsZGvc.jpg)
കൊച്ചിക്കാരുടെ കുടിവെള്ള പ്രശ്നത്തെക്കുറിച്ചും ശ്രീനിവാസൻ പലവട്ടം തുറന്നുപറഞ്ഞിട്ടുണ്ട്. വിഷം ഉള്ള ഭക്ഷണം പരിശോധിക്കാനുള്ള എല്ലാ സംവിധാനങ്ങളും ഇവിടെ ഉണ്ട്. പക്ഷെ എന്ത് കാര്യം ? നല്ല വെള്ളം കൊടുക്കുന്നുണ്ടോ ? എറണാകുളത്തു ജനങ്ങൾ കുടിക്കുന്നത് പെരിയാറിലെ വെള്ളമാണ്.
100 കൊല്ലം പഴക്കമുള്ള ക്ലോറിനേഷൻ എന്ന വെള്ളം വൃത്തിയാക്കുന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇപ്പോഴും വാട്ടർ അതോറിറ്റി ജലം 'ശുദ്ധീകരിച്ച്' പെരിയാറിലെ വെള്ളം ആളുകളെ കുടിപ്പിക്കുന്നത്. ഡയാലിസിസ് ചെയ്യുന്ന രണ്ടു ലക്ഷത്തോളം കിഡ്‌നി രോഗികൾ ഉണ്ട് എറണാകുളത്ത്.
അമ്പത് ലക്ഷം പേർ ഈ വെള്ളമാണ് കുടിക്കുന്നത്. അവിടെ റെഡ് കാറ്റഗറിയിൽ പെട്ട എത്രയോ ഫാക്ടറികൾ പെരിയാറിന്റെ കരയിലുണ്ട്. അവിടെ നിന്ന് രാസ മാലിന്യങ്ങൾ ഇവിടേക്കാണ് പുറന്തള്ളുന്നത്. രാസ മാലിന്യങ്ങൾ അതാത് ഫാക്ടറികളിൽ തന്നെ സംസ്കരിക്കുന്നതിനുള്ള സംവിധാനത്തിന് വലിയ ചിലവുണ്ട്.
അവിടെ അവർ അത് ചെയ്യാതെ ഭൂമിക്കടിയിലേക്ക് പൈപ്പ് ഇട്ടിട്ട് പുഴയുടെ അടിത്തട്ടിലേക്ക് ആ മാലിന്യങ്ങൾ പുറന്തള്ളുകയാണ്. ഇടയ്ക്കിടെ ആയിരക്കണക്കിന് മീനുകൾ ചത്തു പൊങ്ങുന്നുണ്ട്- ഇങ്ങനെയായിരുന്നു ശ്രീനിവാസന്റെ വാക്കുകൾ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us