ദാസാ ഓരോന്നിനും അതിന്റേതായ സമയം ഉണ്ട് മോനേ…” തുടങ്ങി മലയാളികൾ എന്നും ഓർക്കുന്ന ഡയോലോ​ഗുകൾ സമ്മാനിച്ച ശ്രീനിയേട്ടന്റെ മരണത്തിൽ വേദന. അദ്ദേ​ഗത്തിന്റെ വിയോ​ഗത്തിൽ തീരാനഷ്ടം: മന്ത്രി ബി ​ഗണേഷ് കുമാർ

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍ ഇന്ന് രാവിലെയാണ് അന്തരിച്ചത്.

New Update
ganesh

തിരുവനന്തപുരം: നടൻ ശ്രീനിവാസന്റെ വിയോഗത്തിൽ അനുശോചിച്ച് നടനും മന്തിയുമായ കെബി ഗണേഷ് കുമാർ. 

Advertisment

ഏറെ സൗഹൃദം സൂക്ഷിച്ച പ്രിയ സുഹൃത്തിന്റെ വേർപാട് വേദനയുണ്ടാക്കുന്നു. മലയാളികൾ ഒരു ദിവസം ശ്രീനിവാസന്റെ ഒരു സിനിമാ ഡയലോഗ് പറയാതെ, ഓർക്കാതെ കടന്നു പോകില്ല.

sreen

 ശ്രീനിവാസന്റെ വിയോഗം തീരാ നഷ്ട്ടമാണ്, ഒരിക്കലും നമ്മൾ മലയാളികൾക്ക് തികത്താൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

”മലയാളത്തിന്റെ മുഖശ്രീ ആയിരുന്ന ഹാസ്യശ്രീ മാഞ്ഞു.. ഞാനുമായി ഏറെ സൗഹൃദം സൂക്ഷിച്ച പ്രിയ സുഹൃത്തിന്റെ വേർപാട് വേദനയുണ്ടാക്കുന്നു… ലോകത്തിന്റെ ഏത് കോണിൽ മലയാളികൾ ഉണ്ടോ അവരെല്ലാം ഒരു ദിവസം ശ്രീനിവാസന്റെ ഒരു സിനിമാ ഡയലോഗ് എങ്കിലും പറയാതെ, ഓർക്കാതെ കടന്ന് പോകില്ല…

“ദാസാ ഓരോന്നിനും അതിന്റേതായ സമയം ഉണ്ട് മോനേ…” തുടങ്ങി മലയാളികൾ എന്നും ഓർക്കുന്ന എത്ര എത്ര ഡയലോഗുകൾ..ഇനി ഇതുപോലെ ഒരു കലാകാരനെ നമ്മൾക്ക് കിട്ടില്ലാ…

 ഓരോ രചനകളും മലയാളികളെ സംബന്ധിച്ചിടത്തോളം ചിരികൾ മാത്രമല്ല സമ്മാനിച്ചത്, അവരെ ചിന്തിപ്പിക്കുക കൂടിയാണ് ചെയ്തത്..തീരാ നഷ്ട്ടമാണ്, ഈ വിടവ് ഒരിക്കലും നമ്മൾ മലയാളികൾക്ക് തികത്താൻ കഴിയില്ലാ…”- കെബി ഗണേഷ് കുമാർ അനുശോചന സന്ദേശത്തിൽ അറിയിച്ചു.

ganesh kumar 11

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍ ഇന്ന് രാവിലെയാണ് അന്തരിച്ചത്. രാവിലെ ശ്വാസം മുട്ടൽ അനുഭവപ്പെട്ടത്തിനെ തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. 69 വയസ്സായിരുന്നു. നീണ്ട 48 വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ സിനിമയിലെ സമസ്ത മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തി കൂടിയായിരുന്നു ശ്രീനിവാസന്‍.

Advertisment