മുന്‍ ഡിജിപി ആര്‍ ശ്രീലേഖ ബിജെപിയിലേക്ക്: തന്നോട് പാര്‍ട്ടിയില്‍ ചേരണമെന്ന് നേതാക്കള്‍ ഏറെ നാളായി ആവശ്യപ്പെട്ടിരുന്നുവെന്ന് ശ്രീരേഖ

സര്‍വീസ് അവസാനിക്കുന്ന സമയത്ത് ശ്രീലേഖ സംസ്ഥാന സര്‍ക്കാരുമായി അത്ര നല്ല ബന്ധത്തിലായിരുന്നില്ല.

New Update
sreerekha Untitledfbi

തിരുവനന്തപുരം: മുന്‍ ഡിജിപി ആര്‍ ശ്രീലേഖ ബിജെപിയിലേക്ക്. ഇന്ന് വൈകിട്ട് നാലിന് ബിജെപി നേതാക്കള്‍ ഇവരുടെ വീട്ടിലെത്തി അംഗത്വം നല്‍കുമെന്നാണ് റിപ്പോര്‍ട്ട്.

Advertisment

കേരള കേഡറിലെ ആദ്യ വനിതാ ഐപിഎസ് ഓഫീസറായ ശ്രീലേഖ 2020 ഡിസംബര്‍ 31ന് ഫയര്‍ഫോഴ്‌സ് മേധാവിയായാണ് സര്‍വീസില്‍ നിന്ന് വിരമിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനില്‍ നിന്ന് അവര്‍ പാര്‍ട്ടി അംഗത്വം സ്വീകരിക്കും.

സര്‍വീസ് അവസാനിക്കുന്ന സമയത്ത് ശ്രീലേഖ സംസ്ഥാന സര്‍ക്കാരുമായി അത്ര നല്ല ബന്ധത്തിലായിരുന്നില്ല. അതിനാല്‍, വിരമിക്കുമ്പോള്‍ സാധാരണയായി നല്‍കുന്ന സെന്‍ഡ് ഓഫും അവര്‍ സ്വീകരിച്ചിരുന്നില്ല.

സ്വന്തം വ്‌ലോഗില്‍ തന്റെ നിലപാട് തുറന്ന് പറയുന്നതിലൂടെ അവര്‍ എപ്പോഴും വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. താന്‍ ബിജെപി അംഗത്വമെടുക്കുകയാണെന്നും അതില്‍ കൂടുതലൊന്നും പങ്കുവെക്കാനില്ലെന്നും അവര്‍ പറഞ്ഞു.

തന്നോട് പാര്‍ട്ടിയില്‍ ചേരണമെന്ന് ബിജെപി നേതാക്കള്‍ ഏറെ നാളായി ആവശ്യപ്പെടുന്നുണ്ടെന്നും അവര്‍ പറഞ്ഞു. 

Advertisment