New Update
/sathyam/media/media_files/2025/08/17/1001177637-2025-08-17-11-13-10.webp)
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വീണ്ടും മേഘവിസ്‌ഫോടനം. കശ്മീരിലെ കത് വയിലെ ജോധ് ഗ്രാമത്തിലുണ്ടായ മിന്നല്‍ പ്രളയത്തിലും മണ്ണിടിച്ചിലിലും നാലുപേര്‍ മരിച്ചു.
Advertisment
നിരവധി പേര്‍ക്ക് പരിക്കേറ്റു. ആറ് പേര്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
മിന്നല്‍ പ്രളയത്തില്‍ പ്രദേശത്തെ നിരവധി റോഡുകള്‍ ഒലിച്ചുപോയി. കനത്ത മഴയെയും വെള്ളപ്പൊക്കത്തെയും തുടര്‍ന്ന് ജംഗ്ലോട്ടി ഗ്രാമം ഒറ്റപ്പെട്ട നിലയിലാണ്.
മണ്ണിടിച്ചിലില്‍ നിരവധി വീടുകളും തകര്‍ന്നതായി കത് വ ഡെപ്യൂട്ടി കമ്മീഷണര്‍ രാജേഷ് ശര്‍മ്മ പറഞ്ഞു.