/sathyam/media/media_files/2025/12/06/drugs-2025-12-06-12-44-28.jpg)
കൊ​ച്ചി: കാ​ക്ക​നാ​ട് എം​ഡി​എം​എ പി​ടി​കൂ​ടി​യ കേ​സി​ല്‍ അ​ന്വേ​ഷ​ണം സി​നി​മാ മേ​ഖ​ല​യി​ലേ​ക്ക്.
പ്ര​തി ക​ല്ല്യാ​ണി സി​നി​മാ പ്ര​വ​ര്‍​ത്ത​ക​രു​മാ​യി ല​ഹ​രി ഇ​ട​പാ​ട് ന​ട​ത്തി​യി​രു​ന്നു​വെ​ന്ന വി​വ​ര​ത്തെത്തുട​ര്‍​ന്നാ​ണി​ത്.
ഇ​വ​രു​ടെ ല​ഹ​രി ഇ​ട​പാ​ടു​ക​ളി​ല്‍ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തും. ഇ​തി​നാ​യി പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി വീ​ണ്ടും ചോ​ദ്യം ചെ​യ്യാ​നൊ​രു​ങ്ങു​ക​യാ​ണ് പോ​ലീ​സ്.
ഇ​ന്ന​ലെ​യാ​ണ് കാ​ക്ക​നാ​ട് ഇ​ട​ച്ചി​റ​ക്ക് സ​മീ​പ​മു​ള്ള അ​പ്പാ​ര്‍​ട്ട്​മെ​ന്‍റി​ല്‍നി​ന്നു 20.22 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി ഉ​നൈ​സ്, ക​ല്ല്യാ​ണി എ​ന്നി​വ​രെ ഡാ​ന്‍​സാ​ഫ് സം​ഘം പി​ടി​കൂ​ടി​യ​ത്.
കാ​പ്പ നി​യ​മ​പ്ര​കാ​രം ന​ട​പ​ടി എ​ടു​ത്തി​ട്ടു​ള്ള ഉ​നൈ​സ് നി​ര​വ​ധി കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണ്. ക​ല്യാ​ണി മോ​ഡ​ലും സി​നി​മാ പ്ര​മോ​ഷ​ന്‍ മേ​ഖ​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചു​വ​രി​ക​യാ​ണ്.
വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ ഫ്​ളാ​റ്റ് വാ​ട​ക​യ്ക്ക് എ​ടു​ത്താ​യി​രു​ന്നു ല​ഹ​രി ഇ​ട​പാ​ട്.
നേരത്തെയും സിനിമാക്കാരുമായി ബന്ധപ്പെട്ട നിരവധി മയക്കുമരുന്നു കേസുകൾ ഉയർന്നിരുന്നു.
സിനിമാ സെറ്റുകളിലും മറ്റും പരിശോധന നടത്താനുള്ള നീക്കങ്ങളും നടന്നിരുന്നു. സിനിമാ പ്രവർത്തകരിൽ ചിലർ മയക്കുമരുന്നുമായി പിടിയിലാവുകയും ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us